ഉദുമ പഞ്ചായത്തിലെ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി പ്രചരണവേദിയിലെത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു സഖ്യവുമില്ലെന്ന് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ചിത്രം പ്രചരിക്കുന്നത്. ഇരുപതാം വാര്‍ഡ് കൊപ്പലില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പികെ അഏബ്ദുള്ളക്കായാണ് പ്രചരണം നടത്തിയത്.
നേരത്തെ മലപ്പുറം ജില്ലയില്‍ ഏലംകുലം പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെകുറിച്ച് അറിയില്ലെന്നും വിശദീകരണം തേടുമെന്നുമായിരുന്നു വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
വെള്ളിയാഴ്ച്ച ഉദുമടൗണില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഉമ്മന്‍ചാണ്ടി പങ്കെടുത്തത്. വേദിയില്‍ രാജിമോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എന്നിവരും ഉണ്ടായിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. യുഡിഎഫ് ഒറ്റകെട്ടാണെന്നും മുന്നണിക്ക് പുറത്തുള്ളവരുമായി സഖ്യം വേണ്ടെന്നാണ് മുന്നണി തീരുമാനമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. ഹസന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
click on malayalam character to switch languages