1 GBP =
breaking news

പ്രമുഖ നാടക കലാകാരൻ ബോഡ്‌വിൻ സൈമനെയും ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഷാഫി ഷംസുദിനെയും ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.

പ്രമുഖ നാടക കലാകാരൻ  ബോഡ്‌വിൻ സൈമനെയും ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഷാഫി ഷംസുദിനെയും ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.

ലണ്ടൻ മലയാള സാഹിത്യവേദി രണ്ടു വർഷത്തിലൊരിക്കൽ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു നൽകുന്ന 2018 ലെ പുരസ്‌കാരങ്ങൾക്ക് യുകെയിലെ കലാരംഗത്ത് പ്രസിദ്ധരായ പ്രമുഖ നാടകനടനും നാടക സംവിധായകനുമായ ബോഡ്‌വിൻ സൈമണും നിരവധി ഷോർട്ട് ഫിലിമുകളുടെസംവിധായകനായും തിരകഥാകൃത്തായും നല്ലൊരു അഭിനേതാവായും യുകെയിലെ
കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദിനും അർഹരായി. 2018 ഏപ്രിൽ 7 ന് ശനിയാഴ്ച ഈസ്റ്റ് ഹാമിൽ ട്രിനിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 5 മണി മുതൽ നടക്കുന്ന “വർണ്ണാനിലാവ് 2018” എന്ന നൃത്ത സംഗീത സന്ധ്യയോടനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നു.

ഇംഗ്ളണ്ടിലെ നാടകപ്രേമികൾക്ക് വളരെ സുപരിചിതനാണ് ബാബു എന്നറിയപ്പെടുന്ന ബോഡ്‌വിൻ സൈമൺ. കൊല്ലം ജില്ലയിൽ മയ്യനാടിനടുത്ത് പുല്ലിച്ചിറ സ്വദേശിയാണ് ഇദ്ദേഹം. നാലാം വയസിൽ നാടകം അഭിനയിച്ചു തുടങ്ങിയ ബാബു സ്കൂൾ വിദ്യാഭാസത്തിന് ശേഷം കോളേജ് വിദ്യാഭാസകാലത്തും നാടകാഭിനയ രംഗത്ത് സജീവവമായിരുന്നു. തന്റെ പ്രതിഭ മനസിലാക്കിയ അന്നത്തെ പ്രസിദ്ധ നാടക ട്രൂപ്പായ കൊല്ലം ട്യൂണയിൽ അഭിനയിക്കാൻ ലഭിച്ച അവസരം ലണ്ടൻ യാത്രക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നത് ഇന്നും നീറുന്ന വേദനയായി മനസിൽ നിൽക്കുന്നു. കേരളത്തിന്റെ നഷ്‍ടം യുകെയിലെ മലയാള നാടകരംഗത്തിന് ലഭിച്ച വലിയൊരു സമ്മാനം ആയിരുന്നുവെന്നു പിന്നീട് കാലം തെളിയിച്ചു. നിരവധി ചെറിയ നാടകങ്ങളിൽ വേഷമിട്ട ബാബു പിന്നീട് മലയാളി അസോസിയേഷൻ ഓഫ് ദി യുകെയുടെ നാടകവിഭാഗമായി ദൃശ്യകല ആരംഭിച്ചതോടെ അതിന്റെ അവിഭാജ്യ ഘടകമായി ബാബു മാറി. യുകെയിലെ നാടകരംഗത്തെ വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കമിട്ട ദൃശ്യകലയുടെ ആദ്യകാല നാടകങ്ങളിൽ ഭൂരിഭാഗവും സംവിധാനം ചെയ്തതും ബാബു ആയിരുന്നു. യുകെയിലെ വിവിധ സംഘടനകൾ നടത്തിയ നാടക മത്സരങ്ങളിൽ നല്ല നടൻ, സംവിധായകൻ എന്നീ പുരസ്കാരങ്ങൾ നിരവധി തവണ ലഭിച്ചിട്ടുള്ള ബാബു എന്ന ബോഡ്‌വിൻ സൈമൺ ഇന്നും നാടകരംഗത്ത് സജീവമാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ഇംഗ്ലീഷ് എന്ന സിനിമയിൽ പ്രമുഖമായ വേഷവും ബാബു ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുബം. ലണ്ടനിലെ ഈസ്റ്റ് ഹാമിൽ താമസം.

സാഹിത്യവേദിയുടെ പുരസ്‍കാരത്തിന് അർഹനായ ഷാഫി ഷംസുദിനും കൊല്ലം സ്വദേശിയാണ്. ലണ്ടൻ ആംബുലൻസ് സർവീസിൽ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് അഡ്‌വൈസർ ആയി ജോലി ചെയ്യുന്നു. തന്റെ നഴ്സിംഗ് വിദ്യാഭാസ കാലത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ മാഗസിൻ എഡിറ്റർ ആയിരുന്നു. യുകെയിലെത്തിയ ഷാഫി 2008 ൽ സമ്മർ ഇൻ ബ്രിട്ടൻ എന്ന
ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. 2014 ൽ ഓർമകളിൽ സെലിൻ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകനും തിരക്കഥാകൃത്തും ഷാഫി ആയിരുന്നു. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ 2016 ൽ നിർമിച്ച until4 എന്ന ഷോർട്ഫിലിമിന്റെയുംസംവിധായകനും തിരക്കഥാകൃത്തും ഷാഫി ആയിരുന്നു. ഉടൻ പുറത്തിറങ്ങുന്ന രഹസ്യം എന്ന ഷോർട്ഫിലിമിന്റെ മുഖ്യ അഭിനേതാവായും സംവിധായകനായും വരുന്ന ഷാഫി ലണ്ടനിൽ താമസിക്കുന്നു.
സമ്മർ ഇൻ ബ്രിട്ടന് ഏകദേശം ഒരു ലക്ഷം വ്യൂവേഴ്‌സും ഓർമകളിൽ സെലിന് ഏകദേശം നാല് ലക്ഷത്തോളം വ്യൂവേഴ്‌സും until 4 നു 40,000 ത്തോളം വ്യൂവേഴ്സുമുണ്ട്. പുരസ്‌കാര ജേതാക്കളെ ലണ്ടൻ മലയാള സാഹിത്യവേദി എക്സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദനം അറിയിച്ചു

Post Your Comments Here ( Click here for malayalam )

Press Esc to close
show more