1 GBP = 103.97

വീക്കെൻഡ് കുക്കിംഗ്…. പാൻകേക്

വീക്കെൻഡ് കുക്കിംഗ്…. പാൻകേക്

സണ്ണിമോൻ മത്തായി, യുക്മ ന്യൂസ് ടീം

സ്വാദേറിയ പാൻകേക് തയ്യാറാക്കുന്ന വിധം
ചേരുവകള്‍
പ്ലെയിന്‍ ഫ്‌ലോര്‍ 200ഗ്രാം
പഞ്ചസാര 50ഗ്രാം
മില്‍ക്ക് 100എംഎല്‍
ബട്ടര്‍(ഉരുക്കിയത് ) 25എംഎല്‍
മുട്ട 2എണ്ണം
വാനില എസ്സെന്‍സ് 1 ടീ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം
ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ഒരു വിസ്‌ക് കൊണ്ട് ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉരുക്കിയ ബട്ടര്‍, മില്‍ക്ക്, വാനില എസ്സെന്‍സ് എന്നിവ ഒന്നൊന്നായി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക. പ്ലെയിന്‍ ഫ്‌ലോറിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് സോഡാ പൊടിയും ചേര്‍ത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് അല്‍പാല്‍പ്പമായി നേരത്തെ ഉണ്ടാക്കി വെച്ച മുട്ട മിക്‌സിലേയ്ക്ക് ചേര്‍ത്ത് അല്‍പം കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി എടുക്കുക. ഒരു ഫ്രയിങ് പാന്‍ ചൂടാക്കി അതിലേക്ക് ഈ ബാറ്റര്‍ ഒഴിച്ച് ചെറു തീയില്‍ ദോശ ചുടുന്നതുപോലെ ഒന്നൊന്നായി ചുട്ടെടുക്കുക. ചൂടോടെ മേപ്പിള്‍ സിറപ്പോ തേനോ ഒഴിച്ച് കഴിക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു പല ഫ്രൂട്‌സ് കൊണ്ടും അലങ്കരിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more