1 GBP = 104.11

20,000ത്തോളം വീടുകളിൽ വെള്ളമില്ല; നിരവധി സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കും; പാലും ബ്രെഡ്ഡും അവശ്യ സാധനങ്ങളുമില്ലാതെ സൂപ്പർ മാർക്കറ്റുകൾ; കനത്ത മഞ്ഞും കൊടുങ്കാറ്റും കഴിഞ്ഞുവെങ്കിലും ദുരിതങ്ങൾ ബാക്കി

20,000ത്തോളം വീടുകളിൽ വെള്ളമില്ല; നിരവധി സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കും; പാലും ബ്രെഡ്ഡും അവശ്യ സാധനങ്ങളുമില്ലാതെ സൂപ്പർ മാർക്കറ്റുകൾ; കനത്ത മഞ്ഞും കൊടുങ്കാറ്റും കഴിഞ്ഞുവെങ്കിലും ദുരിതങ്ങൾ ബാക്കി

ലണ്ടൻ: ബ്രിട്ടനിൽ നാശം വിതച്ച ബെസ്റ്റ് ഫ്രം ദി ഈസ്റ്റിനും എമ്മയ്ക്കും ശേഷം വീണ്ടും ദുരിതം തന്നെ. മഞ്ഞു വീഴ്ചയിലും കൊടുങ്കാറ്റിലും വാട്ടർ കമ്പനികളുടെ പൈപ്പുകൾ പലയിടങ്ങളിലും പൊട്ടിയതാണ് വീണ്ടും തലവേദന സൃഷ്ടിക്കുന്നത്. കമ്പനികൾ നൽകിയ കണക്ക് പ്രകാരം ഏകദേശം ഇരുപതിനായിരത്തിലധികം വീടുകളിലേക്കുള്ള വാട്ടർ സപ്ലൈ തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോട് അധികം വെള്ളം ഉപയോഗിക്കരുതെന്നും കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തേംസ് വാട്ടർ കമ്പനിയുടെ ചിലയിടങ്ങളിലെ ഉപഭോക്താക്കൾക്ക് സപ്ലൈ പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം ചിലയിടങ്ങളിൽ നാമമാത്രമായേ വെള്ളം ലഭിക്കുന്നുള്ളൂവെന്ന പരാതിയുമുണ്ട്. സൗത്ത് ലണ്ടനിലെ സ്‌ട്രെതാം കമ്പനിയുടെ സപ്ലൈ പൂർണ്ണമായും നിലച്ചു. സൗത്തേൺ വാട്ടറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

വാട്ടർ സപ്ലൈ കമ്പനികൾ ഉപഭോക്താക്കൾക്ക് ബോട്ടിലുകളിൽ വെള്ളം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഡവനിലേയും കോൺവാളിലെയും മിക്ക പ്രദേശങ്ങളും വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. ലെസ്റ്ററിലെ ചില പ്രദേശങ്ങളിലും ജലലഭ്യത കുറവാണ്. പ്രധാന സൂപ്പർ മാർക്കറ്റുകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് ജനങ്ങളെ ഏറെ വലയ്ക്കുന്നു. ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, പ്ലിമത്, യോർക്ക്‌ഷെയർ, ഗ്ലോസ്റ്റെർഷെയർ തുടങ്ങിയിടങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ പാല്, ബ്രെഡ്, മുട്ട, പച്ചക്കറികൾ തുടങ്ങിയവ വളരെ പരിമിതമായേ എത്തുന്നുള്ളൂ. ഗ്ലാസ്‌ഗോയിൽ അസ്ദ സൂപ്പർ മാർക്കറ്റിൽ ഒരാൾക്ക് വാങ്ങാവുന്ന ബ്രെഡ് രണ്ടെണ്ണം മാത്രമായി പരിമിതപ്പെടുത്തിയിക്കുന്നു.

കാലാവസ്ഥ മെച്ചപ്പെടുന്ന സ്ഥിതിക്ക് ഇന്ന് കൂടി കഴിയുമ്പോൾ സ്ഥിതി ഏറെ മെച്ചപ്പെടുമെന്ന് കരുതുന്നു. കനത്ത മഞ്ഞു കാരണം ഫാമുകളിൽ ലോറികൾക്ക് എത്താൻ കഴിയാത്തതാണ് സ്ഥിതി കൂടുതൽ സങ്കീര്ണമാക്കിയത്. മിക്ക ഫാമുകളിലും 5000 ലിറ്ററോളം പാല് കഴിഞ്ഞ ദിവസങ്ങളിൽ ഒഴുക്കിക്കളയുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more