1 GBP = 103.90

മഴക്കാലമാണ്, റോഡിലെ വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുമ്പോൾ കാൽനട യാത്രക്കാരെ ശ്രദ്ധിച്ചില്ലെങ്കിൽ 5000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരും

മഴക്കാലമാണ്, റോഡിലെ വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുമ്പോൾ കാൽനട യാത്രക്കാരെ ശ്രദ്ധിച്ചില്ലെങ്കിൽ 5000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരും

കേംബ്രിഡ്ജ്: ബ്രിട്ടനിൽ ഇപ്പോൾ ശൈത്യകാലമാണ്, കാറ്റും മഴയും മഞ്ഞുമൊക്കെയായി കൂടുതൽ തണുത്ത കാലാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. റോഡുകളിൽ ഡ്രൈനേജുകൾ ബ്ലോക്കായി പലപ്പോഴും വലിയ വെള്ളക്കെട്ടുകൾ രൂപാന്തരപ്പെടാറുണ്ട്. വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കുമ്പോൾ പരമാവധി വേഗത കുറച്ച് വേണം പോകാൻ, പ്രേത്യേകിച്ച് കാൽനട യാത്രക്കാർ സമീപത്തുണ്ടെങ്കിൽ.

വെള്ളക്കെട്ടിലൂടെ വാഹനമോടിച്ച് അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും മേലെ വെള്ളം തെറിപ്പിച്ചതിന് കേംബ്രിഡ്ജ്ഷെയറിലെ ഒരു ഡ്രൈവറെ കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്. കേംബ്രിഡ്ജിലെ സെന്റ് ഐവ്സിൽ ഇക്കഴിഞ്ഞ ജനുവരി നാലിന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഴക്ക് ശേഷം ഇരുപത്തടിയോളം നീളത്തിൽ റോഡിന് വശത്തായി വലിയൊരു വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. റോഡിന് അരികിൽ കൂടി നടന്ന് പോകുകയായിരുന്ന അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും മേലെയാണ് അത് വഴി കടന്ന് പോയ വാഹനം വെള്ളം തെറിപ്പിച്ചത്. വളരെ വേഗത്തിൽ പാഞ്ഞു വന്ന വാഹനമായത് കൊണ്ട് മൂവരും അടിമുടി നനയുകയായിരുന്നു. ഡ്രൈവറുടെ നിരുത്തരവാദപരമായ പെരുമാറ്റം ചോദ്യം ചെയ്തു കൊണ്ട് വീട്ടമ്മ പൊലീസിന് പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1988ലെ ട്രാഫിക് ആക്ട് നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം 5000 പൗണ്ട് വരെ പിഴയായി ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവർ ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more