1 GBP = 103.70

വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും എവുപ്രസ്യാമ്മയുടെ തിരുനാളും ഓഗസ്റ്റ് 30ന്…

വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍  മരിയന്‍ ദിന ശുശ്രൂഷയും എവുപ്രസ്യാമ്മയുടെ തിരുനാളും ഓഗസ്റ്റ് 30ന്…

ജോസ് ജോണ്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ വരുന്ന 30, ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം വിശുദ്ധ എവുപ്രസ്യാമ്മയുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകുന്നേരം 5.30ന് കുമ്പസാരം, 6.30ന് പരി.ജപമാല, 7ന് ആഘോഷമായ വി.കുര്‍ബ്ബാനയും തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം എന്നിവയും നടക്കും.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more