1 GBP = 103.12
breaking news

യു.എസ്. മുൻ വൈസ് പ്രസിഡന്‍റ് വാൾട്ടർ മൊണ്ടാലെ അന്തരിച്ചു

യു.എസ്. മുൻ വൈസ് പ്രസിഡന്‍റ് വാൾട്ടർ മൊണ്ടാലെ അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കൻ മുൻ വൈസ് പ്രസിഡന്‍റ് വാൾട്ടർ മൊണ്ടാലെ അന്തരിച്ചു. 93 വയസായിരുന്നു. 1977 മുതൽ 1981 വരെയുള്ള കാലയളവിൽ പ്രസിഡന്‍റുമാരായ ജിമ്മി കാർട്ടർ, റോണാൽഡ് റീഗൻ എന്നിവരുടെ കീഴിലാണ് വൈസ് പ്രസിഡന്‍റ് പദവി അലങ്കരിച്ചത്.

മനുഷ്യാവകാശ പ്രവർത്തനം, സ്കൂൾ സംയോജനം, ഉപഭോക്തൃ സംരക്ഷണം, കൃഷി-കർഷക താൽപര്യം സംരക്ഷിക്കൽ തുടങ്ങിയ മേഖലകൾക്കായി ശബ്ദമുയർത്തിയ ഡെമോക്രാറ്റിക് സെനറ്ററായിരുന്നു വാൾട്ടർ മൊണ്ടാലെ. മിന്നിസോട്ടയിൽ നിന്നാണ് അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ബിൽ ക്ലിന്‍റൻ പ്രസിഡന്‍റായിരിക്കെ ജപ്പാനിലെ യു.എസ് അംബാസിഡറായി 1993 മുതൽ 1996 വരെ സേവനം അനുഷ്ടിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more