1 GBP = 103.61
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വാൽസിംഗ്ഹാം തിരുനാൾ ജൂലൈ 18 ന്; തത്സമയം കാണാം

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വാൽസിംഗ്ഹാം തിരുനാൾ ജൂലൈ 18 ന്; തത്സമയം കാണാം

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ ഏറ്റവും പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 18 ശനിയാഴ്ച നടത്തുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും തിരുനാൾ നടത്തുകയെന്ന് രൂപത കേന്ദ്രത്തിൽ നിന്നറിയിച്ചു. പൊതുജനപങ്കാളിത്തമുള്ള പരിപാടികൾക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ ആളുകളെ മാത്രമാണ് തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുക. രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തിരുനാൾ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാലയോടുകൂടി ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവും രൂപതയിലെ വൈദികരും നേതൃത്വം നൽകും. 3 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. 4 .15 ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയോടുകൂടി തിരുക്കർമ്മങ്ങൾ അവസാനിക്കും. 

ലോകം വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് ഈ തിരുനാളിൽ ഭക്തിപൂർവ്വം പങ്കുകൊള്ളുവാൻ എല്ലവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. 

തിരുക്കർമ്മങ്ങൾ തത്സമയം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക: 

ഫാ. ടോമി എടാട്ട് 

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more