1 GBP = 104.00

സ്ത്രീകൾക്ക് പുതിയ ഫോൺ ലൈഫ് ലൈൻ: സാറാ എവറാഡിന്റെ കൊലപാതകത്തിൽ രോഷം ഉയരുന്നതിനിടയിൽ സ്ത്രീകൾക്കായി 888 ‘വാക്ക് മി ഹോം സർവീസ്’ പദ്ധതിയുമായി പ്രീതി പട്ടേൽ

സ്ത്രീകൾക്ക് പുതിയ ഫോൺ ലൈഫ് ലൈൻ: സാറാ എവറാഡിന്റെ കൊലപാതകത്തിൽ രോഷം ഉയരുന്നതിനിടയിൽ സ്ത്രീകൾക്കായി 888 ‘വാക്ക് മി ഹോം സർവീസ്’ പദ്ധതിയുമായി പ്രീതി പട്ടേൽ

ലണ്ടൻ: സ്ത്രീകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു പുതിയ എമർജൻസി നമ്പർ ക്രിസ്തുമസ് ആകുമ്പോഴേക്കും പ്രവർത്തനക്ഷമമാകുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. സാറാ എവറാർഡിന്റെ കൊലപാതകത്തിൽ ഉയരുന്ന ജനരോഷത്തിന് മറുപടിയായാണ് ‘വാക്ക് മി ഹോം സർവീസ്’ എന്ന പദ്ധതി സ്ത്രീകൾക്കായി വികസിപ്പിക്കുന്നത്. ദുർബലരായവർക്ക് അവരുടെ യാത്രകൾ ട്രാക്കുചെയ്യാൻ ഇത് അനുവദിക്കും, കൃത്യസമയത്ത് വീട്ടിലെത്താൻ കഴിയുന്നില്ലെങ്കിൽ ഒരു അലേർട്ട് നൽകും.

സ്ത്രീകൾക്ക് ഭീഷണി ഉണ്ടെന്ന് തോന്നുകയാണെങ്കിൽ പോലീസിനെ വിളിക്കാൻ മൊബൈൽ ആപ്പ് – 888 എന്ന നമ്പറിൽ ഉപയോഗിക്കാനാകും. 84 വർഷമായി 999 സർവീസ് നടത്തുന്ന ബിടി ഈ ആഴ്ച ആദ്യം സമർപ്പിച്ച നിർദ്ദേശം പ്രീതി പട്ടേൽ അംഗീകരിച്ചു. ആഭ്യന്തര സെക്രട്ടറിക്കുള്ള കത്തിൽ ബിടി ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് ജാൻസൺ പറഞ്ഞത്, അക്രമങ്ങളെ നേരിടാൻ സാങ്കേതികവിദ്യ അനിവാര്യമാണെന്നാണ്. ഇതിന് 50 മില്യൺ പൗണ്ട് വരെ ചെലവാകുമെന്നും ക്രിസ്മസിനുള്ളിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഫോൺ ലൈൻ തികച്ചും നൂതനമായ ഒരു സ്കീമാണ്, അത് കഴിയുന്നത്ര വേഗത്തിൽ പ്രാബല്യത്തിൽ വരുത്തുവാൻ തന്റെ ടീമിനൊപ്പം ബിടിയുമായി ബന്ധപ്പെട്ട് വരികയാണെന്ന് പ്രീതി പട്ടേൽ അറിയിച്ചു. സാറാ എവറാർഡിന്റെ കൊലപാതകത്തോടെയാണ് സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. പൊലീസിലെ ക്രിമിനൽ തന്നെ പ്രതിയായതും ഏറെ ചർച്ചാ വിഷയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more