1 GBP = 104.02

സിനി ജോബിക്ക് ഇന്ന് വിഗൺ മലയാളികൾ യാത്രാമൊഴിയേകും; സംസ്കാരം പിന്നീട് നാട്ടിൽ…

സിനി ജോബിക്ക് ഇന്ന് വിഗൺ മലയാളികൾ യാത്രാമൊഴിയേകും; സംസ്കാരം പിന്നീട് നാട്ടിൽ…

മാഞ്ചസ്റ്റർ: വിഗണിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായ സിനി ജോബിക്ക് (41) ഇന്ന് വിഗണിലെ മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകും. ഇന്ന് 2PM ന് സിനിയുടെ ഭൗതിക ശരീരം ബർമിംങ്ഹാമിൽ നിന്നും ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് വിഗൻ സെൻ്റ്. മേരീസ് ദേവാലയത്തിലെത്തിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട് മുഖ്യ കാർമ്മികനാകും. സെൻ്റ്. മേരീസ് ഇടവക വികാരി റവ.ഫാ. ജോൺ ജോൺസൺ സഹകാർമ്മിത്വം വഹിക്കും.

ദിവ്യബലിക്കും തുടർന്നുള്ള ശുശ്രൂഷകൾക്കും ശേഷം സിനിയുടെ മകൻ ആൽബിൻ ജോബി, സാലി അസി, ഇടവക വികാരി റവ.ഫാ.ജോൺ ജോൺസൺ, വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് മിജോസ് സേവ്യർ തുടങ്ങിയവർ സംസാരിക്കുന്നതാണ്.

തുടർന്ന് മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ അവസരം ലഭിക്കും. മൃതദേഹത്തിൽ പൂക്കൾ, ബെക്കെ എന്നിവ വയ്ക്കാൻ ഉദ്ദേശിക്കുന്നവർ അത് ഒഴിവാക്കി അതിനുള്ള പണം ദേവാലയത്തിൽ വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിക്ഷേപിച്ചാൽ തമിഴ്നാട് ട്രിച്ചിയിൽ പ്രവർത്തിക്കുന്ന റോസാ മിസ്റ്റിക്കാ ഓർഫനേജിന് നൽകാനാണ് കുടുംബം ആഗ്രഹിക്കുന്നത്.

സിനിയുടെ മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് തൊടുപുഴ കാലയന്താനി സെന്റ് മേരിസ് ഇടവകയിൽ സംസ്കരിക്കുന്നതാണ്.

ഒരു വര്‍ഷത്തോളമായി കാന്‍സര്‍ പോരാട്ടവുമായി ജീവിച്ച സിനി ജോബി ഈ മാസം പന്ത്രണ്ടിന് പുലര്‍ച്ചെ അഞ്ചു മണിയോടെ മാഞ്ചസ്റ്റര്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. തൊടുപുഴ കാലയന്താനി വാളിയാങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ് 41കാരിയായ സിനി ജോബി.

ഒരു വര്‍ഷത്തെ കാന്‍സര്‍ ചികിത്സ കൊണ്ട് രോഗം ഏറെക്കുറെ ഭേദമായെന്നു കരുതിയ അവസരത്തിലാണ് രോഗം വീണ്ടും കലശലാകുന്നതും ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.. രോഗം പൂർണ്ണമായും ഭേദമാകുമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ ഏറെ സന്തോഷിച്ചിരുന്ന അവസരത്തിലാണ് രോഗം വീണ്ടും മൂർച്ഛിക്കുന്നത്.

രോഗം വീണ്ടും അതിന്റെ സാന്നിധ്യം പ്രകടമാക്കിയതിനെ തുടര്‍ന്നാണ് സിനിയെ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. ജോബിയും ഏക മകന്‍ ഒന്‍പതാം ക്ലാസുകാരനായ ആല്‍ബിൻ മരണ സമയം കൂടെയുണ്ടായിരുന്നു. രോഗാവസ്ഥ കലശലായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ജോബിയും മകനും സിനിക്കൊപ്പം കൂട്ടിരിക്കുക ആയിരുന്നു. വിഗാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിട്ടാണ് സിനി ജോലി ചെയ്തിരുന്നത്.

മരണ വിവരം അറിഞ്ഞു മുതൽ ജോബിയുടെ കുടുംബത്തിന് വിഗണിലെ മലയാളി സമൂഹം എല്ലാവിധ പിന്തുണയും നൽകി വരുന്നുണ്ട്. തൊടുപുഴ കാലയന്താനി സെന്റ് മേരിസ് ഇടവക അംഗങ്ങളാണ് ജോബിയും കുടുംബവും. വെള്ളിമൂഴയിൽ ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകളാണ് സിനി.

ദേവാലയത്തിൻ്റെ വിലാസം:-

St. Mary’s Church,

Opposte to 112 Standish Gate,

Wigan,

WN1 1XP.

കാർ പാർക്കിംഗ് സ്ഥലങ്ങൾ :-

1. Mab’s cross primary school,

2. St. Johns’s church Car Parking

3.Tesco parking (Only 2hrs of free parking at Tesco) & walk to St Mary’s church.

ദേവാലയത്തിലെ ശുശ്രൂഷകൾ  താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്:-

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more