1 GBP = 103.87

ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും

ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും

ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് കനിത്കർ ബാറ്റിംഗ് പരിശീലകനായും സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനായും ന്യൂസീലൻഡിലേക്ക് തിരിക്കും. സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ലക്ഷ്‌മൺ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ ടി-20 ടീമിനെ നയിക്കുമ്പോൾ ശിഖർ ധവാനാണ് ഏകദിന ടീമിൻ്റെ നായകൻ. മലയാളി താരം സഞ്ജു സാംസൺ ഇരു സ്ക്വാഡുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് വെല്ലിങ്ങ്ടണിൽ നടക്കുന്ന ടി-20 മത്സരത്തോടെ പര്യടനം ആരംഭിക്കും. 20, 22 തീയതികളിൽ ബേ ഓവലിലും നേപിയറിലുമാണ് അടുത്ത രണ്ട് മത്സരങ്ങൾ. നവംബർ 25ന് ഓക്ക്ലൻഡിലാണ് ആദ്യ ഏകദിന മത്സരം. 27ന് ഹാമിൽട്ടണിലും 30ന് ക്രൈസ്റ്റ്ചർച്ചിലും അടുത്ത മത്സരങ്ങൾ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more