1 GBP =
breaking news

കടുത്ത നടപടിയിലേക്ക് സുധീരൻ; പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞേക്കും

കടുത്ത നടപടിയിലേക്ക് സുധീരൻ; പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞേക്കും

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ അധ്യക്ഷനുമായ വി എം സുധീരൻ കടുത്ത നടപടിയിലേക്കെന്ന് റിപ്പോർട്ടുകൾ. പാർട്ടി ഭാരവാഹിത്വം സുധീരൻ ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് 11 മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്ക്പോരുണ്ടായതിന് പിന്നാലെയാണ് സുധീരന്‍റെ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് കാരണം സുധീരനാണെന്ന് എ, ഐ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചിരുന്നു. ഇതും സുധീരനെ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ദേശിയനേതൃത്വവുമായുള്ള ചർച്ചകൾക്കായി എം എം ഹസൻ ഇന്ന് ഡൽഹിൽ എത്തും.

കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ മൂന്ന് തീരുമാനങ്ങളായിരുന്നു കെപിസിസി നേതൃയോഗത്തിൽ ഉണ്ടായത്. ഒന്ന്, ഇനി മുതൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ചർച്ച നടക്കും. രണ്ട്, പാർട്ടി പുനസംഘടനയും ശക്തിപ്പെടുത്തലും ചർച്ച ചെയ്യാനായി രണ്ട് ദിവസം നീളുന്ന നേതൃയോഗവും കെപിസിസി എക്​സിക്യുട്ടീവും അടുത്ത മാസം ചേരും. മൂന്ന്, മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴിയുളള പ്രതികരണങ്ങൾക്ക് പെരുമാറ്റചട്ടം കൊണ്ടു വരും ചട്ടം ലംഘിച്ചാൽ നടപടിയും ഉണ്ടാകും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more