1 GBP = 103.82
breaking news

രാജ്യസഭാ സീറ്റ്​ തർക്കം: യു.ഡി.എഫ്​ യോഗത്തിൽ നിന്ന്​ വി.എം സുധീരൻ ഇറങ്ങിപ്പോയി

രാജ്യസഭാ സീറ്റ്​ തർക്കം: യു.ഡി.എഫ്​ യോഗത്തിൽ നിന്ന്​ വി.എം സുധീരൻ ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയതിൽ പ്രതിഷേധിച്ച്​ യു.ഡി.എഫ്​ യോഗത്തിൽ നിന്ന്​ വി.എം സുധീരൻ ഇറങ്ങിപ്പോയി. മാണി വരുന്നത്​ യു.ഡി.എഫി​െന ശക്​തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന്​ സുധീരൻ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. മാണിക്ക്​ രാജ്യസഭാ സീറ്റ്​ നൽകിയത്​ സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ്​ തീരുമാനമെടുത്തത്​. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്​ പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതി​​െൻറ ഗുണഭോക്​താവ്​ ബി.ജെ.പി മാത്രമാണെന്നും സുധീരൻ പറഞ്ഞു. ഇതിന്​ പാർട്ടി കനത്ത വില നൽകേണ്ടി വരും.

കേരള കോൺഗ്രസിന്​ സീറ്റ്​ നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന്​ താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്​ അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക്​ ഗുണകരമല്ല. കോൺഗ്രസ്​ പ്രവർത്തകരുടെ ഭാഗത്തു നിന്ന്​ ശക്​തമായ എതിർപ്പുണ്ട്​. ഇതുകൊണ്ട്​ പാർട്ടിക്ക്​ വൻ തകർച്ചയാണുണ്ടാക്കുക. ഏത്​ ലക്ഷ്യത്തെ മുൻ നിർത്തിയാണേടാ തീരുമാനമെടുത്തത്​ അതി​​െൻറ വിപരീത ഫലമാണുണ്ടാവുക. രാജ്യസഭാ സീറ്റ്​ ദാനം ചെയ്യുക വഴി കോൺഗ്രസ്​ നാശത്തിലേക്ക്​ നീങ്ങുകയാണ്​. അതിനാൽ എ.​െഎ.സി.സി തീരുമാനം പുനഃപരിശോധിക്കണം എന്നും താൻ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം തിരുമാനങ്ങളോട്​ യോജിക്കാനകില്ല. ശക്​തമായ വിയോജിപ്പ്​ പരസ്യമായി പ്രകടിപ്പിക്കുകയാണ്​. പ്രതിഷേധ സൂചകമായി ത​​െൻറ വിയോജിപ്പ്​ യു.ഡി.എഫ്​ യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു. കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ്​ സുധീരൻ പ്രതിഷേധിച്ച്​ ഇറങ്ങിപ്പോയത്​. കെ.എം മാണി യോഗത്തിന്​ വന്ന ഉടനായിരുന്നു സുധീരൻ ഇറങ്ങിപ്പോയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more