1 GBP =
breaking news

പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടിയ സംഭവത്തില്‍ സി.പിഎമ്മിനെതിരെ ബന്ധുക്കള്‍

പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടിയ സംഭവത്തില്‍ സി.പിഎമ്മിനെതിരെ ബന്ധുക്കള്‍

കൊച്ചി: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് വി.കെ.കൃഷ്ണന്‍ കായലില്‍ ചാടിയ സംഭവത്തില്‍ സി.പി.എമ്മിനെതിരേ ആരോപണവുമായി ബന്ധുക്കള്‍.

പാര്‍ട്ടി നേതാക്കളുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് കൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സഹോദരീ പുത്രന്‍ രേണു ആരോപിച്ചു. അതേസമയം ചൊവ്വാഴ്ച രാത്രി ഫോര്‍ട്ട് കൊച്ചിക്കു സമീപം ബോട്ടില്‍നിന്ന് ചാടിയ കൃഷ്ണനായുള്ള തെരച്ചില്‍ തുടരുകയാണ്.

പാര്‍ട്ടി യോഗങ്ങളില്‍ മാനസികമായി പീഡിപ്പിച്ചിരുന്നത് വന്‍ഭൂരിപക്ഷത്തിനു ജയിച്ച കൃഷ്ണനെ വിഷമിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് രേണു പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ആത്മഹത്യാ കുറിപ്പ് ഏല്‍പിച്ച ശേഷമാണ് കൃഷ്ണന്‍ കായലിലേക്കു ചാടിയത്.

രണ്ടു മാസം മുമ്പ് അവിശ്വാസ പ്രമേയത്തിലൂടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. ആത്മഹത്യാ കുറിപ്പിലും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിക്കെതിരെ കൃഷ്ണന്‍ ഗുരുതര ആരോപണമുന്നയിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more