1 GBP = 103.84
breaking news

വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതി; ധവളപത്രം ഇറക്കണമെന്ന് വി എസ്

വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതി; ധവളപത്രം ഇറക്കണമെന്ന് വി എസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്നും ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അത് നടപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. യു.ഡി.എഫി സര്‍ക്കാരിന്റെ കരാറില്‍ ദുരൂഹതയുണ്ട്. അഴിമതി നടത്താനുള്ള എല്ലാ പഴുതുകളോടും കൂടിയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, കരാറില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഉടന്‍ മറുപടി നല്‍കാനാവില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ വിശദമായി ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more