1 GBP = 103.12

വിഴിഞ്ഞം തുറമുഖ പദ്ധതി: അദാനി കമ്പനിക്കെതിരെ വഞ്ചനാ കുറ്റത്തിന്​ കേസ്​

വിഴിഞ്ഞം തുറമുഖ പദ്ധതി: അദാനി കമ്പനിക്കെതിരെ വഞ്ചനാ കുറ്റത്തിന്​ കേസ്​

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്​ട്ര തുറമുഖ പദ്ധതിക്ക്​ ഉപകരാർ എടുത്ത കമ്പനിയെ കബളിപ്പിച്ച കുറ്റത്തിൽ അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനി ഉൾപ്പടെ എട്ട് പേർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ​െഎ.പി.സി 420 വകുപ്പ് അനുസരിച്ച് പ്രതികൾക്ക് എതിരെ കോടതി വഞ്ചനാക്കുറ്റമാണ്​ ചുമത്തിയിരിക്കുന്നത്​. 

നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോടതി പ്രതികൾക്ക് സമൻസും അയച്ചിട്ടുണ്ട്​. പദ്ധതിയുടെ ഉപകരാർ ഏറ്റെടുത്ത മേഘ ട്രേഡിംഗ് കമ്പനിയുടെ ഉടമ ഗിരീഷ് പിള്ള നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ചാണ്​ കോടതിയുടെ നടപടി. തുറമുഖ പദ്ധതി നിർമ്മാണത്തിനാവശ്യമായ കരിങ്കല്ല് നൽകാനായിരുന്നു മേഘ ട്രേഡിംഗ് കമ്പനി ഉപകരാർ എടുത്തിരുന്നത്​. എന്നാൽ, ഇതിനായുള്ള 74 കോടി രൂപ നൽകുന്നതിൽ എതിർ കക്ഷികൾ വീഴ്ച വരുത്തുകയായിരുന്നു. പ്രതിഫലമായി നൽകിയ വിവിധ ബാങ്കുകളുടെ ചെക്കുകൾ എല്ലാംതന്നെ മടങ്ങുകയും ചെയ്​തതോടെയാണ്​ ഹരജിക്കാരൻ എസിജെഎം കോടതിയെ സമീപിച്ചത്. 

ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് ആണ് കേസിലെ ഒന്നാം പ്രതി. അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനി കേസിൽ എട്ടാം പ്രതിയാണ്. അതേസമയം, ഹരജി എ.സി.ജെ.എം കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more