1 GBP = 102.95
breaking news

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 10 ശനിയാഴ്ച…

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 10 ശനിയാഴ്ച…

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 10 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ നടത്തുന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിനാൽ സാങ്കേതിക  വിദ്യയുടെ സഹായത്തോടെ സൂം മീറ്റിംഗ് വഴിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ലോകം സമാനതകളില്ലാത്ത ഒരു വിഷമഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ മനുഷ്യമനസ്സുകളെ ഉണർത്തി മനശക്തി വർദ്ധിപ്പിക്കുന്നതിൽ ഇത്തരം ആഘോഷങ്ങളും അതിലൂടെയുള്ള കൂട്ടായ്മകളും ഒരു പരിധിവരെ ഉപകരിക്കും.

GMMHC യുടെ സാധരണ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോവിഡ് നിയന്ത്രണം മൂലം online ആയിട്ടായിരുന്നു ഒത്തു ചേരലുകൾ. ഈ വിഷമ ഘട്ടത്തിൽ അംഗങ്ങളുടെ മാനസികവും ആത്മിയവുമായ ഉണർവ്വിനായി ഗീതാപഠനം, ഭജന, കൂടാതെ ചക്രാഹീലിംഗ് തെറാപ്പിയും യോഗയും എല്ലാ ആഴ്ചകളിലും നടത്തി വരുന്നു.
എല്ലാ ഹിന്ദു വിശ്വാസികളേയും ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വർഷത്തെ വിഷു ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
ചന്ദ്രശേഖരൻ- 07865563926
ഹരികുമാർ – 07403344590 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more