1 GBP = 103.02
breaking news

കണി കണ്ടുണര്‍ന്ന്, വിഷു കൈനിട്ടം നൽകി യുകെ മലയാളികൾ; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി

കണി കണ്ടുണര്‍ന്ന്, വിഷു കൈനിട്ടം നൽകി യുകെ മലയാളികൾ; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി യുകെ മലയാളികൾ വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം.

കഴിഞ്ഞ രണ്ടു വർഷത്തെ നിയന്ത്രണങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആഘോഷങ്ങളിലേക്കാണ് മലയാളികൾ ഇക്കുറിയെത്തുന്നത്. യുക്മ ദേശീയ സമിതി എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു.

അതേസമയം ക്രിസ്തുമത വിശ്വാസികൾക്ക് ഇന്ന് പ്രാർത്ഥന നിർഭരമായ ദിവസമാണ്. യേശുദേവന്റെ ത്യാഗോജ്ജലമായ ജീവിതം അനുസ്മരിച്ച് വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനകളും കുരിശിന്റെ വഴിയും നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more