ദിനേശ് വെള്ളാപ്പള്ളി
വിഷുവിന്റെ പ്രാധാന്യം എന്തെന്നറിയാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ? കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു. എന്തെങ്കിലും തരത്തിൽ കൃഷിയുമായി ബന്ധമുള്ളവരാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും വന്ന നമ്മളെല്ലാവരും.
എന്നും ഹരിതഭംഗി കൊണ്ട് കണ്ണിന് കുളിർമ്മയേകുന്ന , എങ്ങും കുയിലിന്റെ നാദം കൊണ്ട് കാതിനു കുളിർമ്മയേകുന്ന കേരളത്തിന്റെ സ്വന്തം മക്കളായ നിങ്ങളേവർക്കും കണ്ണിന് കുളിർമ്മയും കാതിനു ഇമ്പവും മനസിന് നിറവും പകരാനായി വിഷു നിലാവെന്ന നൃത്ത സംഗീത വിരുന്നൊരുക്കി സേവനം യുകെ.
അങ്ങിനെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഈ വിഷു ആഘോഷിക്കുവാനായി ജാതിഭേദമന്യേ സർവ ജന ഐശ്വര്യത്തിനായി പ്രവർത്തിക്കുന്ന സേവനം യുകെ ഗ്ലോസ്റ്ററിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.
മലയാള സിനിമാ സംഗീത ലോകത്തിലെ വസന്ത കാലത്തെ നൈര്മല്യമുള്ള നിമിഷങ്ങൾ പുനർ ആവിഷ്ക്കരിക്കുവാനായി അന്തരിച്ച ശ്രീ. ജോൺസൻ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുമായി യുക്മ – ഗർഷോം ടിവി സ്റ്റാർ സിംഗറിലെയും ഐഡിയ സ്റ്റാർ സിംഗറിലെയും വിജയികളും മറ്റു മത്സരാർത്ഥികളുംഏപ്രിൽ പതിനാലിന് നടക്കുന്ന ഈ നൃത്ത സംഗീത വിരുന്നിൽ നിങ്ങള്ക്ക് മുന്നിലായി അണി നിരക്കുന്നത്.
കൂടാതെ ആകർഷകമായ, നമ്മളേവരേയും ആവേശഭരിതരാക്കുന്ന നൃത്ത ചുവടുകളുമായി അരങ്ങ് തകർക്കാൻ ദേശീ നാച്ച് എന്ന നൃത്ത കലാലയത്തിലെ കുട്ടികളും തയ്യാറെടുക്കുന്നുണ്ട്.
സേവനം യുകെ എന്ന ചാരിറ്റി & വെൽഫെയർ ഓർഗനൈസേഷൻ അവതരിപ്പിക്കുന്ന ഈ ഫണ്ട് റെയ്‌സിംഗ് ഇവന്റ് ഒരു വലിയ വിജയമാക്കി തീർക്കാനുള്ള പരിശ്രമത്തിലാണ് സേവനം യുകെയുടെ അണിയറ പ്രവർത്തകർ.
ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂൾ സാക്ഷ്യം വഹിക്കാൻ പോകുന്ന ഈ ഉത്സവ വേളയിലേക്ക് എല്ലാ യുകെ മലയാളികളെയും സേവനത്തിന്റെ ഭാരവാഹികളും കൂടാതെ വനിതാ സംഘം ഭാരവാഹികളും ഹാർദ്ദവമായി ക്ഷണിക്കുന്നു.
നിങ്ങളേവരും സകുടുംബം വന്ന് ഈ ആഘോഷവേളയിൽ പങ്കെടുത്ത് ഈ പരിപാടി വൻ വിജയമാക്കണമെന്ന് സേവനം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങളോരുത്തരും അഭ്യർത്ഥിക്കുന്നു.
വിഷുനിലാവിന്റെ ടിക്കറ്റുകൾക്കായി സേവനം യുകെ ഭാരവാഹികളുമായി ബന്ധപ്പെടുക.
click on malayalam character to switch languages