1 GBP = 104.17

സെഞ്ചുറിത്തിളക്കത്തിൽ കോലി; റെക്കോർഡ് നേട്ടത്തിൽ സച്ചിനൊപ്പം

സെഞ്ചുറിത്തിളക്കത്തിൽ കോലി; റെക്കോർഡ് നേട്ടത്തിൽ സച്ചിനൊപ്പം

സെഞ്ചുറി റെക്കോർഡിൽ വിരാട് കോലി സച്ചിൻ തെണ്ടുൽക്കറിനൊപ്പം. സ്വന്തം നാട്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡിലാണ് കോലി സച്ചിനുമായി ഒപ്പമെത്തിയത്. കോലിക്കും സച്ചിനും ഇപ്പോൾ 20 സെഞ്ചുറികൾ വീതമുണ്ട്. ഇന്ന് ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ 45ആം സെഞ്ചുറിയും കരിയറിൽ 73ആം സെഞ്ചുറിയുമാണ് കോലി നേടിയത്.

കസുൻ രാജിത എറിഞ്ഞ 47ആം ഓവറിലെ രണ്ടാം പന്തിലാണ് കോലി സെഞ്ചുറിയിലെത്തിയത്. ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് 99ലെത്തിയ കോലി തൊട്ടടുത്ത പന്തിൽ ലോംഗ് ഓഫിലേക്ക് കളിച്ച് സിംഗിൾ ഓടിയെടുത്തു. 80 പന്തുകളിലാണ് കോലി സെഞ്ചുറി തികച്ചത്. 49ആം ഓവറിലെ മൂന്നാം ഓവറിൽ രാജിതയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ കോലി 87 പന്തുകളിൽ 12 ബൗണ്ടറിയും ഒരു സിക്സറും സഹിതം 113 റൺസ് നേടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more