1 GBP = 103.96

അവസാനിക്കാത്ത വിരാടപർവം

അവസാനിക്കാത്ത വിരാടപർവം

കൃത്യം ഒരു വർഷം മുൻപ് ടി-20 ലോകകപ്പിൻ്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 152 റൺസ് വിജയലക്ഷ്യം ഒരൊറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്താൻ മറികടന്നിരുന്നു. അത് 2021 ഒക്ടോബർ 24നായിരുന്നു. ഒരു വർഷത്തിനിപ്പുറം, ഒക്ടോബർ 23ന് മറ്റൊരു ടി-20 ലോകകപ്പിൻ്റെ മറ്റൊരു ആദ്യ ഗ്രൂപ്പ് മത്സരത്തിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടുന്നു. ഇക്കുറി ജയം ഇന്ത്യക്കൊപ്പം. ഈ രണ്ട് മത്സരങ്ങളിലും പൊതുവായിനിന്ന ഒരു കാര്യം വിരാട് കോലി ആയിരുന്നു. രണ്ട് കളിയിലും കോലി ഫിഫ്റ്റിയടിച്ചു. കഴിഞ്ഞ വർഷം അയാൾ പരാജിതരിൽ പെട്ടുപോയപ്പോൾ ഇത്തവണ വിജയശ്രീലാളിതനായി, കണ്ണുനിറഞ്ഞ്, മനസുനിറഞ്ഞ് അയാൾ എംസിജിയുടെ നടുമുറ്റത്തുനിന്ന് തിരിച്ചുകയറി. ഈ ഒരു വർഷക്കാലത്തിനിടയിൽ കോലി വളർന്നത് ഏറെയാണ്.

കഴിഞ്ഞ ടി-20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായതിനു പിന്നാലെ കോലി ഇന്ത്യൻ ടീമിൻ്റെ ടി-20 നായകസ്ഥാനം രാജിവച്ചു. ഒരു മാസത്തിനു ശേഷം ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് കോലിയെ ബിസിസിഐ നീക്കി. പിന്നാലെ, ഈ വർഷം ജനുവരിയിൽ കോലി ടെസ്റ്റ് നായക സ്ഥാനവും ഒഴിഞ്ഞു. അണിയറക്കളികൾ എന്തുമാവട്ടെ, കരിയറിൽ വിരാടിൻ്റെ ഏറ്റവും ദുഷ്കരമായ സമയമായിരുന്നു അത്. വർഷങ്ങളായി തുടരുന്ന മോശം ഫോം. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ട ദിനങ്ങൾ. എന്നാൽ, കോലിയുടെ തലയ്ക്കായി കാത്തുനിന്നവരെ നിരാശരാക്കി പുതിയ ക്യാപ്റ്റൻ രോഹിത് ശർമ മുൻ ക്യാപ്റ്റന് സമ്പൂർണ പിന്തുണ നൽകി.

"ഇന്ത്യക്കായി ഏറെക്കാലം ഒരുപാട് മത്സരങ്ങൾ കളിച്ചയാളാണ് കോലി. ഫോമൗട്ട് എല്ലാവർക്കും കരിയറിൽ ഉണ്ടാവുന്നതാണ്. ആളുകൾ കോലിയുടെ ഫോമിനെപ്പറ്റി ചർച്ച ചെയ്യുന്നു. പ്രകടനങ്ങളിൽ മാറ്റമുണ്ടാവാം. എന്നാൽ, ഒരു താരത്തിൻ്റെ ക്വാളിറ്റിയ്ക്ക് ഇടിവുവരില്ല. അദ്ദേഹത്തിൻ്റെ ശരാശരിയിലേക്ക് നോക്കൂ. മഹാനായ ബാറ്ററാണ് അദ്ദേഹം."- രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more