1 GBP = 103.92

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിൽ തിങ്കളാഴ്ച രാവിലെയാണ് കോഹ്‌ലി അനുഷ്കയ്ക്കു മിന്നു ചാർത്തിയത്.
ഇറ്റലിയിലെ ബോർഗോ ഫിനോക്കിയേത്തോ റിസോർട്ടിലായിരുന്നു വിവാഹചടങ്ങുകൾ.  വിവാഹവാർത്ത അറിയിച്ചുകൊണ്ട് വിരാട് കോലിയും അനുഷ്ക ശർമയും ഒരേ വാക്കുകളാണ് ട്വിറ്ററിൽ കുറിച്ചത്. എന്നത്തേക്കുമായുള്ള സ്നേഹബന്ധത്തിന്റെ കരാറിൽ ഒപ്പിട്ടു എന്നാണ് ഇരുവരും പറയുന്നത്.
എന്നും കൂടെ നിന്നവീ ട്ടുകാർക്കും അഭ്യുദയകാംക്ഷികൾക്കും ആരാധകർക്കും ഇരുവരും നന്ദി പറയുന്നു.  ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് സൂപ്പർ താരങ്ങൾ വിവാഹിതരായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more