1 GBP = 103.80

നാടിന്റെ രുചിയും നാടന്‍ പാട്ടുകളുടെ താളവുമായി രണ്ടാം വിരാള്‍ ഉത്സവത്തിന് നാളെ കൊടികയറും .

നാടിന്റെ രുചിയും നാടന്‍ പാട്ടുകളുടെ താളവുമായി രണ്ടാം വിരാള്‍ ഉത്സവത്തിന് നാളെ കൊടികയറും .

ടോം ജോസ് തടിയംപാട്

നാട്ടില്‍ നിന്നും ആയിരം ഘാതം അകലെയാണെങ്കിലും നാടിന്റെ രുചിയും നാടന്‍ പാട്ടുകളുടെ താളവും പ്രവാസി ജീവിതത്തില്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ ലിവര്‍പൂളിനടുത്തുള്ള വിരാളിലെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന വിരാള്‍ ഉത്സവം നാളെ പൊടിപൊടിക്കും എന്നതില്‍ സംശയമില്ല .

നാളെ നടക്കുന്ന രണ്ടാമത് ഉത്സവത്തില്‍ ഈ വര്‍ഷം ഇടം പിടിച്ചിരിക്കുന്ന പ്രധാന വിഭവം കോട്ടയംകാരുടെ തനതു വിഭവമായ പിടിയും നാടന്‍ കോഴിയുമാണ് എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രധാന വിഭവം അങ്കമാലി മാങ്ങകറിയായിരുന്നു.

രുചികരമായ വിവിധ നാടന്‍ ഭക്ഷങ്ങളാണ് ഈ വര്‍ഷവും ഒരുക്കിയിരിക്കുന്നത്. ഇടി ഇറച്ചി ,മീന്‍ പീര ,ചെമ്മീന്‍ ചമ്മന്തി ,പെപ്പര്‍ പോര്‍ക്ക് ,തുടങ്ങിയ അനവധി നാടന്‍ വിഭവങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്.

സെമി ക്ലാസിക്കല്‍ വെല്‍ക്കം ഡാന്‍സോട് കൂടി പരിപാടികള്‍ ആരംഭിക്കും. വിവധങ്ങളായ നാടന്‍ പാട്ടുകളുടെ പരിശീലനം അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more