1 GBP = 103.14

വിനു മരങ്ങാട്ടിൻ്റെ അമ്മ ശോശാമ്മ തോമസ് (81) നിര്യാതയായി….

വിനു മരങ്ങാട്ടിൻ്റെ അമ്മ ശോശാമ്മ തോമസ് (81) നിര്യാതയായി….

മാഞ്ചസ്റ്റർ:- കോട്ടയം വാകത്താനം മരങ്ങാട്ടു തോമസിൻ്റെ ഭാര്യ ശോശാമ്മ തോമസ് (81) നിര്യാതയായി. പരേത ചിങ്ങവനം പ്ലാന്തോട്ടത്തിൽ  കുടുംബാംഗമാണ്. ബിനു തോമസ് മരങ്ങാട്ട് (യുകെ), ഡെയ്സി റെജി (അമേരിക്ക), ഡോളി മരങ്ങാട്ട് (ഇറ്റലി) എന്നിവരാണ് മക്കൾ. റെജി മഠത്തിലേട്ട്(അമേരിക്ക), പരേതനായ മാത്തുക്കുട്ടി കൂപ്ലിക്കാട്ട് കണ്ണങ്കര, സ്മിത വിനു (വലിയ വീട്ടിൽ പടിക്കൽ, ചിങ്ങവനം) എന്നിവർ മരുമക്കളാണ്. കുറച്ച് നാളായി അസുഖബാധിതയായിരുന്നു. രണ്ടാഴ്ചയായി രോഗം മൂർഛിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മരണ സമയം മക്കളെല്ലാം സമീപത്തുണ്ടായിരുന്നു. 

പരേതയുടെ ആത്മശാന്തിക്കായി സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ.സജി മലയിൽ പുത്തൻപുരയിൽ, സീറോ മലബാർ സെൻറ് തോമസ് മിഷൻ ഡയറക്ടർ റവ. ഫാ.ജോസ് അഞ്ചാനിക്കൽ, സീറോ മലങ്കര ചാപ്ലയിൻ റവ. ഫാ.രഞ്ജിത്ത് മടത്തി റമ്പിൽ തുടങ്ങിയവർ പ്രാർത്ഥന നടത്തി.മൃതസംസ്കാരം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതായിരിക്കും.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൻ തോമസ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുകെകെസിഎ പ്രസിഡൻ്റ് തോമസ് ജോൺ വരിക്കാട്ട്, എം.എം.സി.എ പ്രസിഡൻറ് ബിജു. പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more