1 GBP = 103.12

സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചവരിൽ വിനോദിനി കോടിയേരിയും

സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചവരിൽ വിനോദിനി കോടിയേരിയും

തിരുവനന്തപുരം: യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന്​ ഉപയോഗിച്ചത്​ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി കോടിയേരിയാണെന്ന്​ കസ്​റ്റംസ്​. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ്​ വിനോദിനി ഉപയോഗിച്ചത്​. വിനോദിനിക്ക്​ ഫോൺ എങ്ങനെ ലഭിച്ചുവെന്നത്​ സംബന്ധിച്ച്​ അന്വേഷണം നടത്തുമെന്ന്​ കസ്റ്റംസ്​ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ വിനോദിനിക്ക്​ കസ്റ്റംസ്​ നോട്ടീസും നൽകിയിട്ടുണ്ട്​. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്​സിംകാർഡും കസ്റ്റംസ്​ കണ്ടെത്തിയെന്നാണ്​ വിവരം. സന്തോഷ്​ ഈപ്പനെ ഫോണിൽ നിന്ന്​ വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ്​ പറയുന്നു.

സ്വർണക്കടത്ത്​ വിവാദമാകും വരെ വിനോദിനി ഐഫോൺ ഉപയോഗിച്ചുവെന്നാണ്​ കസ്റ്റംസ്​ പറയുന്നത്​. കോൺസൽ ജനറലിന്​ നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ്​ പരിശോധിക്കും.

ലൈഫ ്​മിഷൻ കരാർ ലഭിക്കുന്നതിന്​ കോഴ നൽകിയതായി സന്തോഷ്​ ഈപ്പന്‍റെ മൊഴിയുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോ​ട്ടോകോൾ ഓഫീസർ രാജീവൻ, പത്​മനാഭ ശർമ്മ, ജിത്തു, പ്രവീൺ എന്നിവർക്ക്​ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺസുൽ ജനറലാണ്​ ഐഫോൺ വിനോദിനിക്ക്​ കൈമാറിയതെന്നാണ്​ കസ്റ്റംസ്​ വ്യക്​തമാക്കുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more