1 GBP = 103.89

വനിതാ ​ഗുസ്തി : വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിൽ

വനിതാ ​ഗുസ്തി : വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിൽ

ഒളിമ്പിക്സ് വനിതാ ​ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിൽ. ആദ്യ റൗണ്ടിൽ സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയാണ് വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചത്.

53 കിലോ​ഗ്രാം ഇനത്തിലായിരുന്നു മത്സരം. സ്വീഡന്റെ സോഫിയ മ​ഗദലേനയെ 7-1 ന് തോൽപ്പിച്ചാണ് വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിലെത്തിയത്. വിനേഷിന്റെ അറ്റാക്കിലും ഡിഫൻസിലും പതറിപ്പോയ സോഫിയ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പോലും കാണിച്ചില്ല.

ക്വാര്‌ട്ടർ ഫൈനലിൽ ബെലാറസിന്റെ വനേസയെയാണ് ഇന്ത്യയുടെ വിനേഷ് ഫോ​ഗട്ട് നേരിടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more