1 GBP = 103.52
breaking news

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സന്റ് എംഎല്‍എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സന്റ് എംഎല്‍എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ചക്കേസില്‍ ആരോപണ വിധേയനായ എം വിന്‍സന്റ് എംഎല്‍എ അറസ്റ്റില്‍. പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ നാലുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്തശേഷം എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. എംഎല്‍എയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ വിന്‍സന്റ് എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിന്‍സന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് വിന്‍സെന്റിനെതിരേയുള്ള പരാതിക്കാരി. എംഎല്‍എ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

വിന്‍സന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പൊലീസ് വീട്ടമ്മയുടെ മൊഴി എടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more