1 GBP = 103.12

കലാഭവന്‍ മണി അനുസ്മരണം; വിനയനോട് പ്രസംഗം നിറുത്താന്‍ സംഘാടകര്‍, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയന്‍

കലാഭവന്‍ മണി അനുസ്മരണം; വിനയനോട് പ്രസംഗം നിറുത്താന്‍ സംഘാടകര്‍, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയന്‍

അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ സംവിധായകന്‍ വിനയനോട് പ്രസംഗം അവസാനിപ്പിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. സമയം വൈകിയതിനെ തുടര്‍ന്നായിരുന്നു സംഭവം. എന്നാല്‍, സംഘാടകരുടെ വാക്കുകള്‍ കേള്‍ക്കാതെ വിനയന്‍ കുറച്ച് നേരം കൂടി പ്രസംഗിച്ചശേഷം വേദി വിട്ടു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുസ്മരണം ‘മണിക’ത്തിലായിരുന്നു സംഭവം.

പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്നു വിനയന്‍. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രസംഗം അവസാനിപ്പിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, താന്‍ കൃത്യ സമയത്ത് തന്നെ പരിപാടിക്ക് എത്തിയെന്നും തുടങ്ങാന്‍ വൈകിയത് തന്റെ കുഴപ്പമല്ലെന്നും അതിനാല്‍ തനിയ്ക്ക് പറയാനുള്ളത് താന്‍ പറയുമെന്നും വിനയന്‍ പറഞ്ഞു.

പ്രസംഗം നിര്‍ത്തിയയുടനെ അദ്ദേഹം വേദി വിടുകയും ചെയ്തു. വിനയന്‍ വേദിയില്‍നിന്ന് ഇറങ്ങിയയുടനെ, സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more