1 GBP = 103.61
breaking news

സാമ്പത്തിക തട്ടിപ്പ് കേസിൽ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു

സാമ്പത്തിക തട്ടിപ്പ് കേസിൽ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു. കോത്താരിയുടെ കാൺപൂരിലെ വീട്ടിൽ സി.ബി.ഐ റെയ്‌ഡ് നടക്കുകയാണ്. അഞ്ച് പൊതു മേഖലാ ബാങ്കുകളിൽ നിന്നായി ആയിരം കോടിയിലേറെ രൂപ തട്ടിച്ചെന്നാണ് കോത്താരിക്കെതിരെയുള്ള കേസ്.
യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എന്നിവയാണ് ചട്ടങ്ങൾ ലംഘിച്ച് കോത്താരിക്ക് വായ്‌പ അനുവദിച്ചത്. യൂണിയൻ ബാങ്ക് 485 കോടി രൂപയും അലഹബാദ് ബാങ്ക് 352 കോടി രൂപയുമാണ് നൽകിയത്. ഇത് മാത്രം 837 കോടി വരും. മറ്റ് ബാങ്കുകൾ നൽകിയ വായ്പയുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. എല്ലാംകൂടി ആയിരം കോടിയിലേറെ വരുമെന്നാണ് കരുതുന്നത്.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം കോത്താരി രാജ്യം വിട്ടെന്ന അഭ്യൂഹങ്ങൾ നിലനിന്നെങ്കിലും താൻ കാൺപൂരിൽ തന്നെയുണ്ടെന്നും തിരിച്ചടയ്‌ക്കേണ്ട തുക ഉടൻ തന്നെ ബാങ്കുകളിൽ അടയ്‌ക്കുമെന്നും കോത്താരി പ്രതികരിച്ചിരുന്നു. അതിനിടെയാണ് സി.ബി.ഐ അറസ്‌റ്റ്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ 11,300 കോടി രൂപ രത്ന‌വ്യാപാരി നീരവ് മോദി തട്ടിയെടുത്തതിന് പിന്നാലെയാണ് വിക്രം കോത്താരി വിഷയവും ഉയർന്നു വന്നിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more