1 GBP = 103.81

മല്യയെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയ്‌ക്ക് കൈമാറും

മല്യയെ ഒരുമാസത്തിനുള്ളില്‍ ഇന്ത്യയ്‌ക്ക് കൈമാറും

ലണ്ടന്‍: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച്‌ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയ്‌ക്ക് യു.കെ. കോടതികളില്‍ നിയമപരമായ അവസരങ്ങള്‍ എല്ലാം അവസാനിച്ചു. ഇന്ത്യ-ബ്രിട്ടന്‍ ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിച്ചേക്കുമെന്ന് യു.കെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി.. ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്ല്യയുടെ അന്തിമ അപ്പീല്‍ വ്യാഴാഴ്ച യു.കെ കോടതി തള്ളി.

ഇതോടെയാണ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് വേഗത കൈവരുന്നത്.മല്ല്യ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതീക്ഷ പ്രകടിപ്പിച്ചു.ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടിയുടെ വായ്‌പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കഴിഞ്ഞ മാസം മല്ല്യ നല്‍കിയ അപ്പീലും കോടതി തള്ളിയിരുന്നു.അതെസമയം തിരിച്ചടക്കാനുള്ള വായ്പ കുടിശ്ശികയുടെ 100 ശതമാനവും തിരിച്ചടക്കാന്‍ സമ്മതമാണെന്നും പണം സ്വീകരിച്ച്‌ തന്‍റെ പേരിലുള്ള കേസ് അവസാനിപ്പിക്കണമെന്നും മല്യ ഇന്ത്യൻ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിരുന്നു.

“കൊവിഡ് -19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ഇന്ത്യന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറന്‍സി അച്ചടിക്കാന്‍ അധികാരമുള്ള സര്‍ക്കാര്‍ തന്‍റെ വാഗ്ദാനം സ്വീകരിക്കണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെ പ്പോലുള്ള ഒരു ചെറിയ സംരംഭകനെ നിരന്തരം അവഗണിക്കണോ?” മല്യ ട്വീറ്റില്‍ കുറിച്ചു.”ദയവായി എന്‍റെ പണം സ്വീകരിക്കണമെന്നും തന്‍റെ പേരിലുള്ള കേസ് നിരുപാധികമായി എടുത്ത് കളയണമെന്നും” മല്യ ട്വീറ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more