1 GBP = 103.02
breaking news

ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ കോഴിക്കോട്ടുകാരിയും

ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ  പട്ടികയില്‍ കോഴിക്കോട്ടുകാരിയും

ബി.ബി.സി തയാറാക്കിയ 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ കോഴിക്കോട്ടുകാരിയും. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍കൂട്ടിന്റെ പ്രവര്‍ത്തക വിജിയാണത്. പട്ടികയില്‍ 73ാം സ്ഥാനത്താണ് വിജി. ജോലി സമയങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനുള്‍പ്പെടെ സെയില്‍സ് ഗേള്‍സിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളാണ് ലോകത്തിന് പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളായി ബിബിസി വിലയിരുത്തിയത്.

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടിവരികയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് പെണ്‍കൂട്ട്. 200910 കാലത്താണ് പെണ്‍കൂട്ട് രൂപം കൊണ്ടത്. തുടക്കം മുതല്‍ തന്നെ പെണ്‍കൂട്ടിന്റെ അമരത്തുണ്ടായിരുന്നയാളാണ് വിജി.
കോഴിക്കോട് മിഠായി തെരുവില്‍ സ്ത്രീകള്‍ക്കായി ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെണ്‍കൂട്ട് ശ്രദ്ധയാകര്‍ഷിച്ചത്.
60ലേറെ രാജ്യങ്ങളിലുള്ള സ്ത്രീകളാണ് പട്ടികയില്‍ ഇടംനേടിയത്. നെജീരിയയിലെ സോഷ്യല്‍ ഇംപാക്ട് എന്റര്‍പ്രനറായ അബിസോയെ അജായിഅകിന്‍ഫോളാറിനാണ് പട്ടികയില്‍ ഒന്നാമതായി ഇടംനേടിയത്. വെബ്‌സൈറ്റുകള്‍ എങ്ങനെ കോഡു ചെയ്യണം, ഡിസൈന്‍ ചെയ്യണം, നിര്‍മ്മിക്കണം എന്നു പെണ്‍കുട്ടികളെ പഠിപ്പിക്കാനായി രൂപം കൊണ്ട ഗേള്‍സ് കോഡിങ് എന്ന എന്‍.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ. വിജിയുള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് സ്ത്രീകളാണ് പട്ടികയില്‍ ഇടംനേടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more