1 GBP = 103.69
breaking news

ഇടിക്കൂട്ടിൽ അജയ്യൻ വിജേന്ദർ തന്നെ

ഇടിക്കൂട്ടിൽ അജയ്യൻ വിജേന്ദർ തന്നെ

ജയ്‌പൂർ: പ്രൊഫഷണൽ ബോക്‌സിംഗിൽ താൻ തന്നെ അജയ്യനെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദർ സിംഗ്. ആഫ്രിക്കൻ ചാമ്പ്യൻ ഏണസ്‌റ്റ് അമുസിനെ തോൽപ്പിച്ചാണ് പ്രൊഫഷണൽ ബോക്‌സിംഗിലെ തന്റെ പത്താം വിജയം വിജേന്ദർ സ്വന്തമാക്കിയത്. ഈ വിജയത്തോട് കൂടി ഏഷ്യാ പസഫിക്, ഓറിയന്റൽ മിഡിൽ വെയ്‌റ്റ് എന്നീ കിരീടങ്ങൾ നിലനിർത്താൻ വിജേന്ദറിനായി. 26 മത്സരങ്ങളിൽ ഏണസ്‌റ്റിന്റെ ആദ്യ തോൽവിയാണിത്.
കരിയറിലെ പത്താം മൽസരത്തിനായി ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലെ റിംഗിലിറങ്ങിയ വിജേന്ദർ പത്തു റൗണ്ടുകൾ നീണ്ട പോരാട്ടത്തിലാണ് ഏണസ്റ്റിനെ മറികടന്നത്. ആദ്യ റൗണ്ട് പതിഞ്ഞ താളത്തിൽ തുടങ്ങി നാലാം റൗണ്ട് വരെ പ്രതിരോധത്തിന് പ്രാധാന്യം നൽകിയാണ് ഇരു താരങ്ങളും മുന്നോട്ടുപോയത്. ആറാം റൗണ്ട് മുതൽ പതിവ് പ്രകടനം പുറത്തെടുക്കാൻ വിജേന്ദറിന് കഴിഞ്ഞു. ശക്തമായ പഞ്ചുകളുമായി ആഫ്രിക്കൻ താരത്തെ പ്രതിരോധത്തിലാക്കിയ വിജേന്ദർ മത്സരം പിടിച്ചെടുക്കുകയായിരുന്നു. ഇടയ്‌ക്ക് അമുസുവും പ്രഹരിച്ചെങ്കിലും അധിക സമയം പ്രകടനം തുടരാനായില്ല. സാങ്കേതിക പിഴവുകൾ വരുത്തിയതും ഖാന താരത്തിന് തിരിച്ചടിയായി.

വിജയങ്ങളുടെ കാര്യത്തിലും മത്സര പരിചയത്തിലും ഏറെ മുന്നിലുള്ള അമുസുവിനെ തോൽപ്പിച്ചത് വിജേന്ദറിന്റെ വിജയത്തിന് തിളക്കമേറ്റുന്നു. 25 മൽസരങ്ങളിൽ നിന്ന് 21 നോക്കൗട്ടുകളുൾപ്പെടെ 23 ജയമാണ് ആഫ്രിക്കൻ താരത്തിനുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more