1 GBP = 103.14

‘ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇനിയുമെത്തും, മാദ്ധ്യമങ്ങളില്‍ വരുന്നത് കാര്യമാക്കുന്നില്ല’ വിജയ് മല്ല്യ

‘ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇനിയുമെത്തും, മാദ്ധ്യമങ്ങളില്‍ വരുന്നത് കാര്യമാക്കുന്നില്ല’ വിജയ് മല്ല്യ

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം കാണാനെത്തിയ തന്റെ വാര്‍ത്ത, ദേശീയ മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതിനെ വിമര്‍ശിച്ച് വിവാദ വ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് തന്റെ നയം വ്യക്തമാക്കിയും, ഇന്ത്യന്‍ മാദ്ധ്യമങ്ങളെ വിമര്‍ശിച്ചും മല്യ രംഗത്തെത്തിയത്.

‘എഡ്ബാസ്റ്റണിലെ ഇന്ത്യ പാക് മല്‍സരത്തിനെത്തിയ എന്റെ സാന്നിധ്യം മാദ്ധ്യമങ്ങള്‍ വളരെ ഉദ്വേഗജനകമായാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇനിയുള്ള മത്സരങ്ങള്‍ക്കും ഞാനെത്തും’ മല്യ ട്വിറ്ററില്‍ വ്യക്തമാക്കി. കൂടാതെ, പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്!ലി, ലോകനിലവാരമുള്ള ക്യാപ്റ്റനും മാന്യനുമാണെന്നും മറ്റൊരു ട്വീറ്റില്‍ കൊഹ്‌ലിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടിയോളം രൂപ വായ്പയെടുത്ത്, തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചില്‍ രാജ്യംവിട്ട വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹം ഇപ്പോള്‍ ലണ്ടനില്‍ സുഖവാസം നയിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more