1 GBP = 103.83
breaking news

ലണ്ടനിൽ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ച് കൊന്ന കേസിൽ പതിനാറ്കാരന് നാല് വർഷം തടവ്

ലണ്ടനിൽ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ച് കൊന്ന കേസിൽ പതിനാറ്കാരന് നാല് വർഷം തടവ്

ലണ്ടൻ: ലണ്ടനിൽ ഇന്ത്യക്കാരനായ വിജയകുമാർ പട്ടേലെന്ന 49കാരനെ മർദ്ദിച്ച് കൊന്ന കേസിൽ പതിനാറ്കാരന് കോടതി നാല് വർഷം തടവ് വിധിച്ചു. ലണ്ടനിലെ വിൽഹില്ലിലുള്ള കൺവീനിയൻസ് ഷോപ്പ് ജീവനക്കാരനായ വിജയകുമാർ പട്ടേൽ സിഗരറ്റ് പേപ്പർ നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് സംഭവം നടന്നത്പ്രാ.യപൂർത്തിയാകാത്തവർക്ക് സിഗരറ്റ് ഉത്പന്നങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞു, കടയിലെത്തിയ കൗമാരക്കാരെ വിജയകുമാർ മടക്കുകയായിരുന്നു. എന്നാൽ പുറത്തിറങ്ങിയ മൂവർ സംഘം കടയുടെ ഗ്ലാസ് പാനലുകൾ തകർക്കാനുള്ള ശ്രമത്തിലായിരുന്നു.

കടക്ക് പുറത്തിറങ്ങിയ വിജയകുമാറിനെ സംഘത്തിലെ പതിനാറുകാരൻ മർദിച്ച് താഴെ തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര ക്ഷതമേറ്റ വിജയകുമാറിനെ ഉടൻ സെൻട്രൽ ലണ്ടനിലെ സെന്റ് മേരിസ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ തലച്ചോറിലെ കടുത്ത രക്തസ്രാവം മൂലം പിറ്റേ ദിവസം മരണത്തിന് കീഴ്പ്പെടുകയായിരുന്നു.

അറിയാതെ പറ്റിപ്പോയതെന്നുള്ള പതിനാറുകാരന്റെ വാദങ്ങളെ ജഡ്ജി സ്റ്റുവർട്ട് സ്മിത്ത് തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്തത് കൊണ്ട് മാത്രമാണ് പ്രതിക്ക് നാല് വർഷം മാത്രമെന്ന ആനുകൂല്യം ലഭിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു. നേരത്തെയും ഇയ്യാളെ മറ്റ് ചില കേസുകളിൽ പോലീസ് പിടിച്ചിരുന്നു. ആയുധം കൈവശം വച്ചതിനും സ്‌കൂളിൽ ടീച്ചറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഇയ്യാൾക്കെതിരെ കേസുണ്ട്. ഒരു കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് ഈ കേസും ഉണ്ടായതെന്നും, അത്കൊണ്ട് തന്നെ പ്രതി യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more