1 GBP = 104.17

ഇന്ന് വിജയദശമി; സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു

ഇന്ന് വിജയദശമി; സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു

കൊച്ചി: വിജയദശമി ദിനത്തില്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കൊല്ലൂര്‍ മൂകാംബികയിലും തുഞ്ചന്‍പറമ്പിലും വിപുലമായ ഒരുക്കങ്ങളാണുള്ളത്. സാംസ്‌കാരിക സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് ക്ഷേത്രം തിരുവനന്തപുരം നവരാത്രി മണ്ഡപം എന്നിവിടങ്ങളിലും വിദ്യാരംഭത്തിന് വന്‍ തിരക്കാണ്.

ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയത്. പുലര്‍ച്ചെ 3 മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more