1 GBP = 103.81
breaking news

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഓഫ്‌ലൈസൻസ് ഷോപ്പിൽ കൗമാരക്കാരായ ഗ്യാങ്ങുകളുടെ അഴിഞ്ഞാട്ടം; മർദ്ദനത്തിൽ ഇൻഡ്യാക്കാരൻ കൊല്ലപ്പെട്ടു; പതിനാറുകാരൻ അറസ്റ്റിൽ

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഓഫ്‌ലൈസൻസ് ഷോപ്പിൽ കൗമാരക്കാരായ ഗ്യാങ്ങുകളുടെ അഴിഞ്ഞാട്ടം; മർദ്ദനത്തിൽ ഇൻഡ്യാക്കാരൻ കൊല്ലപ്പെട്ടു; പതിനാറുകാരൻ അറസ്റ്റിൽ

ലണ്ടൻ: പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്ക് സിഗററ്റ് പേപ്പേഴ്‌സ് നൽകാത്തതിന്റെ പേരിൽ 49കാരനായ ജീവനക്കാരനെ കൗമാരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തി. നോർത്ത് വെസ്റ്റ് ലണ്ടനിലെ മിൽ ഹില്ലിലെ ഗ്രോസറി ഷോപ്പിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. രണ്ടു കുട്ടികളുടെ പിതാവായ ഇൻഡ്യാക്കാരനായ വിജയ് പട്ടേലാണ് അക്രമികളുടെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 11.45 ഓടെയാണ് അക്രമി സംഘം കടയിലെത്തിയത്. സിഗരറ്റ് റോൾ ചെയ്യാനുപയോഗിക്കുന്ന റിസ്‌ല പേപ്പർ ആവശ്യപ്പെട്ട അക്രമി സംഘത്തോട് ഐഡി കാർഡ് നൽകാൻ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തതിനാൽ റിസ്‌ല പേപ്പർ നൽകാനാവില്ലെന്ന് പറഞ്ഞ വിജയ് പട്ടേലിനോടും മറ്റൊരു ജീവനക്കാരനോടും കടയുടെ ഗ്ലാസ്സുകൾ തല്ലിപ്പൊളിക്കുമെന്ന് അക്രമിസംഘം പറയുകയായിരുന്നു. അത് തടയാൻ ചെന്ന ഇവരെ അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ ശക്തമായി തലയിടിച്ച് താഴേക്ക് വീണ വിജയ് പട്ടേലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. തലച്ചോറിന് സാരമായ പരിക്കേറ്റ വിജയ് പിറ്റേദിവസം പാഡിങ്ങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പതിനാറുകാരനായ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിജയ്‌യുടെ ഭാര്യ നാട്ടിൽ ബന്ധുക്കളെ സന്ദർശിക്കാൻ പോയ സമയത്താണ് അപകടം നടന്നത്. ഇവർക്ക് രണ്ടു ആണ്മക്കളാണുള്ളത് 17 വയസ്സായ ദ്രുവ് നാട്ടിലും മൂത്ത മകൻ നീൽ ആസ്ട്രേലിയായിലും പഠനം നടത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more