1 GBP = 103.38

നോർത്താംപ്ടണിന് സമീപം ഡാവൻട്രിയിൽ തിരുവല്ല സ്വദേശി മരണമടഞ്ഞു

നോർത്താംപ്ടണിന് സമീപം ഡാവൻട്രിയിൽ തിരുവല്ല സ്വദേശി മരണമടഞ്ഞു

ബിർമിംഗ്ഹാം: നോര്‍ത്താംപ്ടന് അടുത്ത ഡാവന്‍ട്രിയിൽ തിരുവല്ല കറ്റാനം സ്വദേശിയായ വിജയ് ചാക്കോ (അജയ്‌) (48) മരണമടഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയിന്റെ മരണ വാര്‍ത്ത ഇന്ന് രാവിലെയോടെയാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കേട്ടത്. ബിര്‍മിംഗ്ഹാം സെന്റ് സൈമണ്‍ ക്‌നാനായ പള്ളി ഇടവക അംഗം കൂടിയായ വിജയിന്റെ മരണ വര്‍ത്തയറിഞ്ഞു വിശ്വാസ സമൂഹത്തില്‍ നിന്നുള്ള സുഹൃത്തുക്കളും വീട്ടിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തി.

ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്ന വിജയ് അസുഖത്തെത്തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ ചികിത്സയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസമായി രോഗനില അല്‍പം വഷളായതിനെ തുടര്‍ന്ന് പൂര്‍ണമായും ചികിത്സയെ ആശ്രയിക്കേണ്ട സാഹചര്യവും ആയിരുന്നു. ഇന്ന് പുലർച്ചെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ചിങ്ങവനം സ്വദേശിയായ നിഷയാണ് പത്‌നി. കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികളാണ് നിഷയ്ക്കും വിജയിനുമുള്ളത്. മൂത്ത മകള്‍ എ ലെവലിലും ഇളയ കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. പരേതന്റെ ആത്മ ശാന്തിക്കായി ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടില്‍ ബിര്‍മിങ്ഹാം ഇടവക വികാരി ഫാ. സജി അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുവാനാണ് കുടുംബം ആലോചിക്കുന്നത്.

വിജയ് ചാക്കോയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഡിക്സ് ജോർജ്ജ്, റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി ക്യു്റ്റിവ് കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ അഗാധമായ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more