1 GBP =
breaking news

പോലീസ് സ്‌റ്റേഷന്‍ പെയിന്റടി; ലോക്‌നാഥ് ബഹ്‌റക്കെതിരെയുള്ള പരാതി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

പോലീസ് സ്‌റ്റേഷന്‍ പെയിന്റടി; ലോക്‌നാഥ് ബഹ്‌റക്കെതിരെയുള്ള പരാതി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

പൊലീസ് സ്‌റ്റേഷന്‍ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ പരാതി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 20നകം വിശദീകരണം നല്‍കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തുള്ള മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ ഉല്‍പന്നം ഉപയോഗിച്ച് പെയിന്റിങ് നടത്തണമെന്ന വിവാദ ഉത്തരവിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ജി ഗിരീഷ്ബാബുവാണ് പരാതിക്കാരന്‍.

എന്നാല്‍ ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് ബെഹ്‌റ പൊലീസ് മേധാവിയായിരുന്നോ എന്ന സംശയവും കോടതി ഉന്നയിച്ചിരുന്നു. പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് ബെഹ്‌റ വിവാദ നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഹ്‌റയ്ക്ക് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു.

കുടാതെ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക നിറത്തിലുള്ള പെയിന്റടിക്കുന്നതിന് ബെഹ്‌റ പേരെടുത്ത് പറ!ഞ്ഞ കമ്പനിയുമായി അദ്ദേഹത്തിന് എന്തു ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു. പൊലീസ് സ്‌റ്റേഷനുകള്‍ തിരിച്ചറിയാന്‍ പ്രത്യേക നിറത്തിന്റെ ആവശ്യമുണ്ടോയെന്നും റേഷന്‍ കടയ്ക്കല്ലേ ഇത്തരത്തില്‍ തിരിച്ചറിയാന്‍ പ്രത്യേക നിറത്തിന്റെ ആവശ്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more