1 GBP = 104.26
breaking news

ബ്രിസ്റ്റോളില്‍ പന്തക്കുസ്താ നാളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു ….ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ പിതാവില്‍ നിന്നും…

ബ്രിസ്റ്റോളില്‍ പന്തക്കുസ്താ നാളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു ….ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ പിതാവില്‍ നിന്നും…

 സിസ്റ്റര്‍ ലീന മേരി

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ പന്തക്കുസ്താ തിരുനാളില്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ കുഞ്ഞു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷമുള്ള ആദ്യ പന്തക്കുസ്താ തിരുനാളില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്നെയാണ് കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. പതിവിലും വ്യത്യസ്തമായി ജൂണ്‍ നാലാം തീയതി ഉച്ചക്ക് 12 മണിക്കാണ് എഴുത്തിനിരുത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്.

പിതാവില്‍ നിന്ന് തന്നെ ആദ്യാക്ഷരം കുറിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍. STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, റവ. ഫാ. ജോയി വയലില്‍ CST, റവ. ഫാ. ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഇനിയും താല്പര്യമുള്ള മാതാപിതാക്കള്‍ എത്രയും വേഗം പേര് നല്‍കണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, ജോസ് മാത്യു, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിക്കുന്നു.

ദിവ്യബലിക്ക് ശേഷം STSMCC ചര്‍ച്ച് പ്രോജക്റ്റ് സംബന്ധമായ കാര്യങ്ങള്‍ ഇടവകാംഗങ്ങളുമായി സംസാരിക്കുന്നതായിരിക്കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more