1 GBP = 103.12

കുണ്ടറ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മുത്തശ്ച്ചനെ പോലീസ് അറസ്‌റ് ചെയ്തു

കുണ്ടറ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മുത്തശ്ച്ചനെ പോലീസ് അറസ്‌റ് ചെയ്തു

കുണ്ടറയില്‍ പീഡന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ മുത്തച്ഛനായ വിക്ടറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് പറഞ്ഞു. പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു, മുത്തശ്ശിയുടെ മൊഴിയാണ് ഈ കേസില്‍ നിര്‍ണായകമായത്. ആത്മഹത്യ ചെയ്ത തന്റെ പേരക്കുട്ടിയും മകളും മുത്തച്ഛന്റെ ഈ പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നതായും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.

കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരായി ജോലി നോക്കുകയാണ്. പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി. നാളെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കേസിലെ പ്രതി പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനായി ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് കേസിലെ സുപ്രധാനകാര്യങ്ങളുടെ ചുരുളഴിഞ്ഞത്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇന്ന് പൊലീസിനോട് സഹകരിച്ചിരുന്നു. ഇതും പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പൊലീസിനെ സഹായിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് ആത്മഹത്യ ചെയ്തത്. ഫെബ്രുവരി പതിനേഴിന് ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി അതിക്രൂരമായി പീഡനത്തിന് വിധേയയാതായി കണ്ടെത്തി, തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് കേസ് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more