1 GBP = 103.14

വിഎച്ച്പിയുടെ രഥയാത്ര: തിരുനെല്‍ വേലിയില്‍ സംഘര്‍ഷം, നിരോധനാജ്ഞ; സ്റ്റാലിന്‍ അറസ്റ്റില്‍; വന്‍ ജനരോഷം

വിഎച്ച്പിയുടെ രഥയാത്ര: തിരുനെല്‍ വേലിയില്‍ സംഘര്‍ഷം, നിരോധനാജ്ഞ; സ്റ്റാലിന്‍ അറസ്റ്റില്‍; വന്‍ ജനരോഷം

വിശ്വഹിന്ദു പരിഷത്തിന്റെ രഥയാത്ര തമിഴ്‌നാട്ടില്‍ കടന്നതോടെ വ്യാപക പ്രതിഷേധവും സംഘര്‍ഷവും. രഥയാത്രയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനം നിരവധിയാളുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. കോടതിയലക്ഷ്യമാണ് ഈ രഥയാത്രയെന്ന് എംകെ സ്റ്റാലിനുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു.

രാവിലെ എംകെ സ്റ്റാലിനും എംഎല്‍എമാരും നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഏതാനും സ്വതന്ത്ര എംഎല്‍എമാരും സ്റ്റാലിനെ അനുഗമിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിച്ച സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റാലിനൊപ്പം നാല്‍പതിലധികം പാര്‍ട്ടി നേതാക്കളും അറസ്റ്റ് വരിച്ചു.

തിരുനെല്ലിയില്‍ രഥയാത്ര കടന്നതോടെ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമായി. തുടര്‍ന്ന് 1500ല്‍ അധികം പൊലീസുകാരെ ഇവിടെ വിന്യസിച്ച് രഥയാത്രയ്ക്ക് കടന്നുപോകാന്‍ അനുകൂല സാഹചര്യം സര്‍ക്കാര്‍ ഒരുക്കിനല്‍കി. എന്നാല്‍ വീണ്ടും ജനരോഷം രൂക്ഷമായതോടെ പൊലീസ് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 വരെയാണ് നിരോധനാജ്ഞ.

കമല്‍ ഹാസനും രജനികാന്തും ഉള്‍പ്പെടെയുള്ളവര്‍ രഥയാത്രയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക ഐക്യം തകര്‍ക്കാനാവില്ലെന്നാണ് രജനി പ്രതികരിച്ചത്. തമഴ്‌നാട് സര്‍ക്കാര്‍ ആരുടെയോ താളത്തിനൊത്ത് തുള്ളുകയാണെന്ന് കമല്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more