1 GBP = 103.95
breaking news

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു; മരണകാരണം വ്യക്തമല്ല

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു; മരണകാരണം വ്യക്തമല്ല

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. വെര്‍നെയുടെ മരണകാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാസം വെര്‍നെയെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

verne
81 സെന്റിമീറ്റിര്‍ മാത്രം പൊക്കമുള്ള വെര്‍നെ ഓസ്റ്റിന്‍ പവേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ സ്ഥാനം ഉറപ്പിച്ചത്. ദി സ്‌പൈ ഹു ഷാഗ്ഗ്ഡ് മി, ഓസ്റ്റിന്‍ പവേഴ്‌സ് ഇന്‍ ഗോള്‍ഡ് മെമ്പര്‍ തുടങ്ങിയ ചിത്രങ്ങളിലും വെര്‍നെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ചലചിത്രത്തിനു പുറമേ ടെലിവിഷന്‍ ഷോകളിലും താരമായിരുന്നു വെര്‍നെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more