1 GBP = 103.70

യുകെയിലെ വളർന്നുവരുന്ന ഗായകർക്ക് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ ജി വേണുഗോപാലിനോടൊപ്പം പാടാൻ “വേണുഗീതം 2018” ലണ്ടൻ വേദിയിൽ അവസരം.

യുകെയിലെ വളർന്നുവരുന്ന ഗായകർക്ക് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ  ജി വേണുഗോപാലിനോടൊപ്പം പാടാൻ “വേണുഗീതം 2018” ലണ്ടൻ വേദിയിൽ  അവസരം.

മലയാളികൾക്ക് സ്നേഹാർദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വർഷങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്നേഹ ഗായകൻ ശ്രീ ജി വേണുഗോപാൽ നയിക്കുന്ന “വേണുഗീതം 2018” ന്റെ ലണ്ടനിനെ വേദിയിൽ ചലച്ചിത്ര പിന്നണി ഗായകൻ വേണുഗോപാലിനോടൊപ്പം പാടാൻ വളർന്നു വരുന്ന ഗായകർക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യർത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018 -ൻറെ ലണ്ടൻ വേദിയുടെ സംഘാടകർ ഈ അവസരമൊരുക്കുന്നത്. പത്തു വയസ്സിനു മേൽ പ്രായമുള്ള ഗായകർക്കാണ് അവസരം ലഭിക്കുക . യുകെയിൽ വളർന്നു വരുന്ന കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയാണ് സംഘാടകർ ഈ അവസരമൊരുക്കിയിരിക്കുന്നത്‌. താൽപര്യമുള്ളവർ പ്രോഗ്രാം കോർഡിനേറ്റർ ജെയ്സൺ ജോർജിനെ ബന്ധപ്പെടുക. ഫോൺ:07841613973; email :[email protected]

ശ്രീ ജി വേണുഗോപാലിന്റെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ മുപ്പത്തിയഞ്ചു വർഷത്തെ സംഭാവനകളെ മുൻ നിർത്തിയാണ് “വേണുഗീതം 2018″ യുകെയിൽ മൂന്നു വേദികളിയായി സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്ഗോ മദർവെൽ കൺസേർട്ട് ഹാളിലും 26 ശനിയാഴ്‌ച്ച ലെസ്റ്റർ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോർ പാർക്ക് റോയൽ റീജൻസിയിലും മാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകൻ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാർ കൂടി ഈ മെഗാ ഷോയിൽ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യർ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യൻ ഐഡോൾ ജൂനിയർ 2015 ഫൈനലിസ്റ്),ബിഗ് മ്യൂസിക്കൽ ഫാദർ എന്ന പേരിൽ അറിയപ്പെടുന്ന ഫാ:വിൽസൺ മേച്ചേരി (ഫ്ളവർസ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) രാജമൂർത്തി (മജീഷ്യൻ) സാബു തിരുവല്ല (കൊമേഡിയൻ) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നർത്തകരും അണിനിരക്കുന്നു.2018 മെയ് 25 ന് ഗ്ലാസ്ഗോയിൽ ആരംഭിച്ചു 28 ന് ലണ്ടനിൽ അവസാനിക്കും.

നാദവും നൃത്തവും താളവും ഒന്ന് ചേർന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ” വേണുഗീതം-2018″ ആസ്വദിക്കുവാൻ യുകെയിലെ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more