1 GBP =
breaking news

വേണുഗീതം 2018 ലണ്ടൻ വേദിയിൽ ജി വേണുഗോപാലിനും മറ്റു പ്രശസ്ത ഗായകരോടുമൊപ്പം യുകെയിലെ കൊച്ചു ഗായകരും

വേണുഗീതം 2018 ലണ്ടൻ വേദിയിൽ ജി വേണുഗോപാലിനും മറ്റു പ്രശസ്ത ഗായകരോടുമൊപ്പം യുകെയിലെ കൊച്ചു ഗായകരും
ജെയ്സൺ ജോർജ്ജ്
മലയാള ചലച്ചിത്ര ഗാന രംഗത്ത് മൂന്നര പതിറ്റാണ്ടുകൾ പിന്നിടുന്ന മലയാളികളുടെ ഭാവ ഗായകൻ ശ്രീ ജി വേണുഗോപാൽ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി “വേണുഗീതം 2018” ന്റെ ലണ്ടൻ വേദിയിൽ വേണുഗോപാലിനും മറ്റു ഗായകർക്കുമൊപ്പം യുകെയിലെ പ്രതിഭകളായ കുരുന്നു ഗായകരും അണിനിരക്കുന്നു. സംഘാടകർ നടത്തിയ YOUNG TALENT HUNT – ലൂടെ തിരഞ്ഞെടുക്കപ്പെട്ട 7 കൊച്ചു ഗായകർക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. താഴെപ്പറയുന്നവരാണ് ആ പ്രതിഭകൾ
ഹെലൻ റോബർട്ട്
കെന്റിൽ താമസിക്കുന്ന റോബെർട്ടിന്റെയും റിൻസിയുടെയും മകളായ ഈ പത്തു വയസ്സുകാരി, ഇതിനകം യുകെയിലെ ഒട്ടേറെ പ്രൊഫഷണൽ/ മത്സര വേദികളിൽ പാടി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. യുകെയിലെ സംഗീത വേദികളിലെ നിറ സാന്നിധ്യവും നാളെയുടെ വാഗ്ദാനവുമാണ്‌ ഹെലൻ.
ഡെന്ന ആൻ ജോമോൻ
ബെഡ്‌ഫോർഡിൽ താമസിക്കുന്ന അറിയപ്പെടുന്ന ഗായകനായ ജോമോന്റേയും ജിൻസിയുടെയും മകളായ ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി നിരവധി വേദികളിലും ടീവി ചാനലുകളിലും ഇതിനകം തന്നെ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ഒപ്പം സംഗീത ആൽബങ്ങളിൽ പാടുകയും ചെയ്തിട്ടുണ്ട് .
നിവേദ്യ സുനിൽകുമാർ
 ഈസ്റ്റ് ക്രോയിഡോണിൽ താമസിക്കുന്ന സുനിൽകുമാറിന്റെയും വന്ദനയുടെയും മകളാണ് ഈ കുരുന്നു പ്രതിഭ. തന്റെ ചെറു പ്രായത്തിൽ തന്നെ വൈവിധ്യമാർന്ന ഗാനങ്ങൾ അനായേസേന കൈകാര്യം ചെയ്യുന്നതിൽ മിടുക്കിയാണ്
കീർത്തന തെരേസ കുറ്റിക്കാട്ട്
 കൊരട്ടി സ്വദേശികളായ ലീഡ്‌സിൽ താമസിക്കുന്ന ജോബി കുറ്റിക്കാട്ടിന്റെയും സിമ്മി കുറ്റിക്കാട്ടിന്റെയും മകളായ ഈ കൊച്ചു മിടുക്കി വളർന്നു വരുന്ന ഗായകരിൽ മികവ് പുലർത്തുന്ന ഒരു ഗായികയാണ്, യുക്മ യുടെ
ടെസ്സ ജോൺ
കേംബ്രിഡ്ജിൽ നിന്നുള്ള ഈ കുഞ്ഞു ഗായിക സ്റാൻലിയുടെയും സൂസന്റെയും മകളാണ് , നിരവധി പ്രൊഫഷണൽ വേദികളിൽ പാടുകയും മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ടാനിയ റെജി
കാന്റർബെറിയിൽ താമസിക്കുന്ന റെജി ജോർജിന്റെയും റ്റിഷ ജോയിയുടെയും മകളായ ടാനിയ ഇതിനകം തന്നെ ഒട്ടേറെ വേദികളിൽ പാടിയിട്ടുണ്ട്.
ആനി അലോഷ്യസ്
ലുട്ടനിൽ താമസിക്കുന്ന അലോഷ്യസിന്റെയുംജിജിയുടെയും മകളായ ആനി നിരവധി സംഗീത സദസ്സുകളിലും മത്സര വേദികളിലും ഇതിനകം തന്നെ തൻ്റെ കഴിവുകൾ തെളിയിച്ചുകഴിഞ്ഞു.
മെയ് 28 ന് ലണ്ടനിൽ അരങ്ങേറുന്ന വേണുഗീതം 2018 മെഗാ ഷോയിൽ ജി വേലുഗോപാലിനും മറ്റു പ്രശസ്ത ഗായകർക്കൊപ്പം ഈ കുരുന്നു പ്രതിഭകളും വേദിയിൽ അണിനിരക്കും. ലണ്ടൻ മാനോർപാർക്കിലുള്ള മനോഹരമായ റോയൽ റീജൻസി ഹാളിൽ വൈകിട്ട് 5 മണി മുതലാണ് വേണുഗീതം 2018 അരങ്ങേറുന്നത്.
വേണുഗോപാലിനോടൊപ്പം ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യർ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യൻ ഐഡോൾ ജൂനിയർ 2015 ഫൈനലിസ്റ്) ബിഗ് മ്യൂസിക്കൽ ഫാദർ വിൽസൺ മേച്ചേരി (ഫ്ളവർസ് TV ഫെയിം ) രാജമൂർത്തി (മജീഷ്യൻ) സാബു തിരുവല്ല (കൊമേഡിയൻ) ഒപ്പം ലണ്ടനിലെ പ്രശസ്‌ത ബോളിവുഡ് ഡാൻസ് ഗ്രൂപ്പ് ഏഞ്ചൽ ഡാൻസേർസ് തുടങ്ങിയവരും അണിനിരക്കുന്നു.
മെയ് 25 വെള്ളിയാഴ്ച ഗ്ലാസ്‌ഗോ യിലെ മദർ വെൽ കൺസേർട്ട് ഹാളിലും, മെയ് 26 ശനിയാഴ്‌ച്ച ലെസ്റ്റർ അഥീനയിലും വേണുഗീതം 2018 അരങ്ങേറും. എല്ലാവർക്കും സ്വാഗതം

Post Your Comments Here ( Click here for malayalam )

Press Esc to close
show more