1 GBP = 103.12

പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുന്ന കേരളത്തിന് വേണ്ടി മുഴുവന്‍ എംപിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുന്ന കേരളത്തിന് വേണ്ടി മുഴുവന്‍ എംപിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുന്ന കേരളത്തിന് വേണ്ടി മുഴുവന്‍ എംപിമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇതിനായി ആഹ്വാനം ചെയുന്ന കത്ത് ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും എല്ലാ എംപിമാരും ഇതിനകം നല്‍കിയിട്ടുണ്ട്. അതേസമയം കേരളത്തിലെ പ്രളയക്കെടുതിയെ അതീവ ഗുരുതരദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ ഗുരുതര ദുരന്തമായി സംസ്ഥാനത്തെ പ്രളയത്തെ പ്രഖ്യാപിച്ചതോടെ ഒരു കോടി രൂപവരെ ദുരിതാശ്വാസമായി എം.പിമാരുടെ ഫണ്ടില്‍ നിന്നും വിനയോഗിക്കാന്‍ സാധിക്കും.

നേരത്തെ കേരളത്തിലെ മഹാപ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും അതീവ ഗുരുതര ദുരന്തമായിട്ടാണ് പരിഗണിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

ലെവല്‍ മൂന്ന് (എല്‍ത്രീ) ഗണത്തിലാണ് കേന്ദ്രം കേരളത്തിലെ പ്രളയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more