1 GBP =
breaking news

വിവാദമായ വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടി

വിവാദമായ വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടി

കാരക്കാസ്: ഏപ്രില്‍ 22 ന് നടക്കാനിരുന്ന വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. വെനസ്വേല ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് പുതിയ ഉത്തരവ്. പുതിയ തീയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തില്ലെങ്കിലും മെയ് 20 നുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് നിക്കോളസ് മഡുറോയും പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ചാണ് തെരഞ്ഞെടുപ്പ് തീയതി നീട്ടിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കുമെന്നും വെനസ്വേല സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ലെന്ന് കാട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ കക്ഷികളെ നിക്കോളസ് വിലക്കിയത് ഏറെ വിവാദമായിരുന്നു. സര്‍ക്കാരിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ഹെന്റിക് കാപ്രിലെസ്, ലിയോപോള്‍ഡോ ലോപ്പസ് എന്നീ കക്ഷികള്‍ക്കാണ് വിലക്ക്. അതേസമയം രാജ്യത്ത് ഉയര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളസ് സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്നതും നിര്‍ണ്ണായകമാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more