1 GBP = 103.95
breaking news

വെനിസ്വല പ്രസിഡന്റിന് നേരെ ഡ്രോൺ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴക്ക്

വെനിസ്വല പ്രസിഡന്റിന് നേരെ ഡ്രോൺ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴക്ക്

കറാക്കാസ്​: സ്​ഫോടക വസ്​തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ നിന്ന്​ വെനസ്വേലൻ പ്രസിഡൻറ്​ തലനാരിഴക്ക്​ രക്ഷപ്പെട്ടു. കറാക്കസിൽ ഒരു പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ അദ്ദേഹത്തിന്​ നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്​. പക്ഷേ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു.

പ്രസിഡൻറി​​െൻറ ജീവനെടുക്കാനുള്ള ശ്രമമാണ്​ ഉണ്ടായതെന്ന്​ വാർത്തവിനിമയ വകുപ്പ്​ മന്ത്രി ജോർജ്​ റോഡിഗ്രസ്​ പറഞ്ഞു. സംഭവത്തിൽ ഏഴ്​ പട്ടാളക്കാർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെനസ്വേലൻ ആർമിയുടെ 81ാം വാർഷിക പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ മഡുറോക്ക്​ നേരെ ആക്രമണമുണ്ടായത്​.

സ്​ഫോടകവസ്​തുക്കൾ നിറച്ച രണ്ട്​ ഡ്രോണുകൾ പ്രസിഡൻറ്​ സംസാരിക്കുന്ന സ്​റ്റാൻഡിനടുത്ത്​ എത്തിയെന്നും വാർത്തവിനിമയ വകുപ്പ്​ മന്ത്രി വ്യക്​തമാക്കി. രാജ്യത്തെ വലതുപക്ഷ സംഘടനകളാണ്​ ആ​ക്രമണത്തിന്​ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more