1 GBP = 104.00

അച്ഛൻ വെളളിത്തിരയിലെ മിന്നും താരം, മകൻ ജലരാജാവ്; നാഷ്ണൽ ഗെയിംസിൽ തിളങ്ങി വേദാന്ത് മാധവൻ

അച്ഛൻ വെളളിത്തിരയിലെ മിന്നും താരം, മകൻ ജലരാജാവ്; നാഷ്ണൽ ഗെയിംസിൽ തിളങ്ങി വേദാന്ത് മാധവൻ

അച്ഛൻ വെളളിത്തിരയിലെ മിന്നുംതാരം, മകൻ ജലരാജാവ്. സുരക്ഷാ ഉദ്യോഗസ്ഥരോ, പരിചാരകരോ ഇല്ല. അച്ചടക്കമുളള അത്‌ലറ്റായി ദേശീയ ഗെയിംസ് വേദിയിൽ തിളങ്ങുകയാണ് വേദാന്ത് മാധവൻ. അച്ഛനെപ്പോലെയല്ല സിനിമയെ അല്ല വേദാന്ത് സ്‌നേഹിച്ചത്, നീന്തലിനെയാണ്. ദേശീയ ജൂനിയർ ചാമ്പ്യനായ വേദാന്തിന്റെ ആദ്യ ദേശീയ ഗെയിംസാണ് ഇത്. അച്ഛന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് തന്റെ പ്രധാന കരുത്തെന്ന് വേദാന്ത് പറയുന്നു.

800, 1500 മിറ്റർ ഫ്രീസ്‌റ്റൈൽ നീന്തലാണ് വേദാന്തിന്റെ പ്രധാനപ്പെട്ട ഇനം. ഡാനിഷ് ഓപ്പണിൽ സ്വർണം മെഡൽ കരസ്ഥമാക്കിയതും ഇതേ ഇനത്തിൽ തന്നെ. മകന്റെ മത്സരം എപ്പോഴും ടിവിയിൽ വീക്ഷിക്കാറുളള മാധവൻ കൃത്യമായ നിർദേശങ്ങളും നൽകാറുണ്ട്.

17 വയസുകാരനായ വേദാന്ത് ദ്രോണാചാര്യാ അവാർഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന് കീഴിലാണ് പരിശീലനം നടത്തുന്നത്.

വേദാന്തിന്റെ പരിശീലനത്തിലായി മാധവനും കുടുംബവും ദുബായിൽ കുറച്ചുനാൾ ചിലവഴിച്ചിരുന്നു. മകൻ തന്റെ നിഴലിൽ ഒതുങ്ങുന്നവനായിരിക്കരുതെന്ന് മാധവൻ ഓരിക്കൽ പറഞ്ഞിട്ടുണ്ട്. അത് യാഥാർഥ്യമാക്കുകയാണ് വേന്ദാന്ത്. പാരിസ് ഔളിമ്പിക്‌സിന് യോഗ്യത നേടുക എന്നതാണ് വേദാന്റെ അടുത്ത ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more