1 GBP = 103.58
breaking news

മനുഷ്യനിര്‍മിത ദുരന്തം; മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ആരും അഭിമാനം കൊള്ളേണ്ട: വി.ഡി സതീശന്‍

മനുഷ്യനിര്‍മിത ദുരന്തം; മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ആരും അഭിമാനം കൊള്ളേണ്ട: വി.ഡി സതീശന്‍

മനുഷ്യനിര്‍മിത ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിച്ചു. ഡാം മാനേജ്മെന്റ് അറിയാത്തവരെ അത് ഏൽപിച്ചെന്ന് വി ഡി സതീശന്‍ എം.എല്‍.എ വിമര്‍ശിച്ചു. ഡാം തുറക്കാന്‍ 20 ദിവസം കാത്തുനിന്നു. വേലിയിറക്കമുള്ളപ്പോൾ വെള്ളം തുറന്നു വിടണമെന്ന പാഠം പോലും അറിയാത്തവര്‍. കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണ് ഈ ദുരന്തമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ആദ്യ ദിവസം ഒരു രക്ഷാപ്രവർത്തനവും നടന്നില്ല. ഒരു ഉദ്യോഗസ്ഥനും പറഞ്ഞല്ല മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. മത്സ്യതൊഴിലാളികളും ജനങ്ങളും നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ആരും അഭിമാനിക്കേണ്ട. മരിച്ചവരെ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഉണ്ടായില്ലെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

എം.എം മണിക്ക് വൈദ്യുതി വകുപ്പ് നൽകിയത് ശരിയല്ലെന്ന തന്റെ നിലപാട് ശരിയായെന്നും സതീശന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more