1 GBP = 103.21

വത്തിക്കാനിൽ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാൻ ശ്രമം ; യുവതി പൊലീസ് പിടിയിൽ

വത്തിക്കാനിൽ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാൻ ശ്രമം ; യുവതി പൊലീസ് പിടിയിൽ

വത്തിക്കാന്‍ സിറ്റി : ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിൽ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാൻ ശ്രമിച്ച വത്തിക്കാൻ സ്വദേശിയായ യുവതി പൊലീസ് പിടിയിൽ.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഗാർഡനിൽ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു യുവതി.

ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം അവരുടെ മുതുകിൽ എഴുതിയിരുന്നു. അർധനഗ്നയായാണ് യുവതി രൂപത്തിന്റെ അടുത്തേയ്ക്ക് ഓടിയത്.

ക്രിസ്തുമസ് ദിന ആരാധന ശുശ്രൂഷകൾക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുമസ് സന്ദേശം കൈമാറുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് സംഭവം നടന്നത്.

എന്നാൽ ഉണ്ണി യേശുവിനെ എടുത്ത് കടക്കുന്നതിന് മുൻപ് തന്നെ ഇവരെ പൊലീസ് പിടികൂടി.

അതേസമയം വത്തിക്കാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്നത് ചുണ്ടിക്കാട്ടുന്നതിനുള്ള മാർഗമാണ് ഈ പ്രതിഷേധമെന്ന് ആക്ടിവിസ്റ്റ് ആലിസ വിനോറോഗ്രാവോ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more